കുതിച്ചുയർന്ന് പോളിങ്; സമയം അവസാനിച്ചിട്ടും ബൂത്തുകളിൽ വലിയ ക്യൂ

 
Election

75.1%, കുതിച്ചുയർന്ന് പോളിങ്; സമയം അവസാനിച്ചിട്ടും ബൂത്തുകളിൽ വലിയ ക്യൂ

കുന്നത്തുനാട്, കുന്നമംഗലം, ചിറ്റൂർ, അരൂർ മണ്ഡലങ്ങളിൽ പോളിങ് 80 ശതമാനം കടന്നു.

നീതു ചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത പോളിങ്. വോട്ടെടുപ്പിനുള്ള സമയം അവസാനിച്ചിട്ടും ബൂത്തുകളിൽ വലിയ തിരക്കാണനുഭവപ്പെടുന്നത്. ബൂത്തുകളിൽ വരി നിൽക്കുന്നവർക്ക് മാത്രമാണ് ഇനി വോട്ടു രേഖപ്പെടുത്താൻ സാധിക്കുക. നിരവധിമണ്ഡലങ്ങളിൽ പോളിങ് 80 ശതമാനം കവിഞ്ഞു. നിലവിൽ സംസ്ഥാനത്ത് 75.1 ശതമാന‌ം പേരാണ് വോട്ടു രേഖപ്പെടുത്തിയത്.

അന്തിമ കണക്കുകൾ ലഭിക്കുന്നതോടെ പോളിങ് 80 ശതമാനം കടക്കാനുള്ള സാധ്യതകളാണ് നിലവിലുള്ളത്.

കുന്നത്തുനാട് , കുന്നമംഗലം, ചിറ്റൂർ , അരൂർ മണ്ഡലങ്ങളിലാണ് പോളിങ് 80 ശതമാനം കടന്നത്.

കേരളത്തിനൊപ്പം തെരഞ്ഞെടുപ്പു നടക്കുന്ന അസമിലും പുതുച്ചേരിയിലും വൻ പോളിങ് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അവസാന കണക്കുകൾ പ്രകാരം അസമിൽ 75.91 ശതമാനം പേരും പുതുച്ചേരിയിൽ 72.40 പേരും വോട്ടു രേഖപ്പെടുത്തി.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം

ഇന്ത്യ-ചൈന അതിർത്തി വിഷയം; ചർച്ച നടത്തി അജിത് ഡോവലും വാങ് യിയും