കേരളത്തിൽ വോട്ടെണ്ണൽ
MV Graphics
ധർമടം മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ.
വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ കണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനു ശേഷം യുഡിഎഫ് വ്യക്തമായ ലീഡിലേക്ക് നീങ്ങുന്നു. പത്തിലധികം മന്ത്രിമാർ പിന്നിട്ടു നിൽക്കുമ്പോൾ ഭരണപക്ഷം അഭിമുഖീകരിക്കുന്നത് കനത്ത തിരിച്ചടി.
കൊല്ലം ജില്ലയിലെ ഏഴ് മണ്ഡലങ്ങളിൽ യുഡിഎഫും നാല് മണ്ഡലങ്ങളിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു.
വി. ശിവൻകുട്ടി, പി. രാജീവ്, ഒ.ആർ. കേളു, വീണ ജോർജ്, ആർ. ബിന്ദു, വി.എൻ. വാസവൻ, കെ.ബി. ഗണേഷ് കുമാർ, വി. അബ്ദുറഹിമാൻ, ജെ. ചിഞ്ചുറാണി, എം.ബി. രാജേഷ്, എ.കെ. ശശീന്ദ്രൻ എന്നിവർ അവരവരുടെ മണ്ഡലങ്ങളിൽ പിന്നിട്ടു നിൽക്കുന്നു.
റോഷി അഗസ്റ്റിൻ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി തുടങ്ങിയ മന്ത്രിമാർ ലീഡ് ചെയ്യുന്നു.
അമ്പലപ്പുഴയിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന സിപിഎം വിമതൻ ജി. സുധാകരൻ ലീഡ് ചെയ്യുന്നു.
കേരളത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു.
മന്ത്രിമാരായ പി. രാജീവിന് കളമശേരിയിലും, വി.എൻ. വാസവന് ഏറ്റുമാനൂരിലും ലീഡ് ഇല്ല.
സിപിഎം വിട്ട് കോൺഗ്രസിനു വേണ്ടി മത്സരിക്കുന്ന അയിഷ പോറ്റി കൊട്ടാരക്കരയിൽ പിന്നിൽ. മന്ത്രി കെ.എൻ. ബാലഗോപാൽ ലീഡ് ചെയ്യുന്നു.
പേരാവൂരിൽ സിറ്റിഎം എംഎൽഎ കൂടിയായ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ലീഡ് ചെയ്യുന്നു. സിപിഎമ്മിന്‍റെ സ്റ്റാർ കാൻഡിഡേറ്റ് കെ.കെ. ശൈലജ പിന്നിൽ.
സിപിഐയുടെ സിറ്റിങ് എംഎൽഎ സി.സി. മുകുന്ദൻ ബിജെപി സ്ഥാനാർഥിയായ നാട്ടികയിൽ മുന്നിട്ടു നിൽക്കുന്ന സിപിഐയുടെ ഔദ്യോഗിക സ്ഥാനാർഥി ഗീത ഗോപി.
മന്ത്രി കെ.ബി. ഗണേഷ് കുമാറും ജ്യോതികുമാർ ചാമക്കാലായും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ.
പാലായിൽ മാണി സി. കാപ്പൻ ലീഡ് ചെയ്യുന്നു.
പോസ്റ്റൽ വോട്ടുകൾ വിവിധ മണ്ഡലങ്ങളിൽ എണ്ണി തീർന്നു. ഇലക്‌ട്രോണി വോട്ടിങ് മെഷീനിലെ (EVM) വോട്ടുകൾ എണ്ണിത്തുടങ്ങി. യഥാർഥ ഫല സൂചനകൾ ഇനിയറിയാം.
പത്തനംതിട്ട ജില്ലയിൽ കോന്നി ഒഴികെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് ലീഡ് ചെയ്യുന്നു. മന്ത്രി വീണ ജോർജ് അടക്കം പിന്നിൽ. കോന്നിയിൽ സിപിഎമ്മിന്‍റെ സിറ്റിങ് എംഎൽഎ കെ.യു. ജനീഷ് കുമാർ മുന്നിൽ.
നേമത്ത് രാജീവ് ചന്ദ്രശേഖറും, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും, പാലക്കാട് ശോഭ സുരേന്ദ്രനും അടക്കം 5 എൻഡിഎ സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു.
ആറന്മുള മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി അബിൻ വർക്കിക്ക് ലീഡ്.
എൽഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ, നാല് സീറ്റിൽ ലീഡുമായി എൻഡിഎ
പോസ്റ്റൽ വോട്ടുകളുടെ കൗണ്ടിങ് പുരോഗമിക്കുമ്പോൾ ഇരു മുന്നണികളുടെയും ലീഡ് 60 പിന്നിട്ടു. നേരിയ മുൻതൂക്കം യുഡിഎഫിന്. എൻഡിഎയ്ക്ക് മൂന്ന് സീറ്റിൽ ലീഡ്.
പോസ്റ്റൽ വോട്ടുകൾ നൽകുന്ന സൂചന അനുസരിച്ച് പ്രധാന മുന്നണികൾ രണ്ടും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ.
പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ എൽഡിഎഫും യുഡിഎഫും ഒരുമിച്ച് 45 പിന്നിട്ടു, എൻഡിഎ രണ്ട് സീറ്റിൽ മുന്നിൽ.
ആദ്യ സൂചനകളിൽ എൽഡിഎഫും യുഡിഎഫും മുപ്പതിനു മുകളിൽ സീറ്റുകളിൽ ലീഡുമായി ഒപ്പത്തിനൊപ്പം. എൻഡിഎ രണ്ട് സീറ്റിൽ ലീഡ് ചെയ്യുന്നു
കേരളത്തിൽ വോട്ടെണ്ണൽ
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് രാവിലെ എട്ടു മണിക്ക് ഔദ്യോഗിക തുടക്കം. തത്സയ ലീഡ് നില ഇവിടെ അറിയാം.