vijay tvk flag controversy 
Election

സ്വത്തുവിവരത്തിൽ പൊരുത്തക്കേട്; നടൻ വിജയ്‌ക്ക് കോടതി നോട്ടീസ്

സ്വത്തുവിവരത്തിൽ 100 കോടി രൂപയുടെ വ‍്യത‍്യാസം കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

Aswin AM

ചെന്നൈ: തമിഴക വെട്രി കഴകം അധ‍്യക്ഷനും നടനുമായ വിജയ്‌ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത‍്യവാങ്മൂലത്തിലെ സ്വത്തുവിവരത്തിൽ 100 കോടി രൂപയുടെ വ‍്യത‍്യാസം കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

വിജ‍യ്‌യുടെ സ്വത്തു വിവരത്തിൽ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി വി. വിഗ്നേഷ് നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് അയച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ പെരമ്പൂരിൽ നിന്നും തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന വിജയ് ആസ്തി വിവരങ്ങൾ മറച്ചുവച്ചതായി സംശയിക്കുന്നുവെന്നും ഹർജിക്കാരൻ ഹർജിയിൽ പറയുന്നു.

തീരുമാനം അതിവേഗം; പ്രൾഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഭാര്യയുടെ പതിനാറടിയന്തരത്തില്‍ പങ്കെടുക്കണ്ട; പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

എംഡിഎംഎ വിൽപ്പന; കോഴിക്കോട്ട് 2 അധ്യാപികമാർ അറസ്റ്റിൽ

അഴിമതിയാരോപണം; മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു

ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കണം; ദേവസ്വം മന്ത്രിക്ക് നിവേദനം നൽകി ജനകീയ വികസന സമിതി