പി.എ. മുഹമ്മദ് റിയാസ്, പി.വി. അൻവർ

 
Election

''പി.വി. അൻവർ വ‍്യക്തി അധിക്ഷേപം നടത്തുന്നു''; ഇത്തവണ 80,000ത്തിലേറെ വോട്ടുകൾ ലഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

രാഹുൽ ഗാന്ധി, പാണക്കാട് തങ്ങൾ എന്നിവരടക്കം ആരെയും താൻ വ‍്യക്തി അധിക്ഷേപം നടത്തിയിട്ടില്ലെന്നും മന്ത്രി റിയാസ് പറഞ്ഞു

Aswin AM

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ‌ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി.വി. അൻവർ തനിക്കെതിരേ നിരന്തരമായി വ‍്യക്തി അധിക്ഷേപം നടത്തുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

രാഹുൽ ഗാന്ധി, പാണക്കാട് തങ്ങൾ എന്നിവരടക്കം ആരെയും താൻ വ‍്യക്തി അധിക്ഷേപം നടത്തിയിട്ടില്ലെന്നും വികസനവും രാഷ്ട്രീയവുമാണ് താൻ ചർച്ച ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. പണത്തിന് മീതെ ബേപ്പൂർ പറക്കുമെന്നും തെരഞ്ഞെടുപ്പ് എന്നാൽ പണാധിപത‍്യമല്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.

ഇത്തവണ 80,000ത്തിന് മുകളിൽ വോട്ട് തനിക്ക് ലഭിക്കുമെന്നും റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം പിണറായിസത്തിനും മരുമോനിസത്തിനുമെതിരേ ആര് വോട്ട് നൽകിയാലും സ്വീകരിക്കുമെന്ന് പി.വി. അൻവർ വ‍്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്.

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: ആവശ‍്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം ശക്തമാക്കാൻ വിദ‍്യാർഥികൾ

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണം; കോമ്പറ്റീഷൻ കമ്മിഷന് മുന്നിൽ ഹർജി

ബലാത്സംഗക്കേസ് പ്രതി പ്രജ്വൽ രേവണ്ണ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തൽ; മുതിർന്ന ഉദ‍്യോഗസ്ഥന് സസ്പെൻഷൻ

"സ്ത്രീയുടെ വസ്ത്രം ലൈംഗികാതിക്രമത്തിനുള്ള ന്യായീകരണമല്ല, ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ"; ഡൽഹി ഹൈക്കോടതി

മുംബൈയിൽ 12 നില കെട്ടിടത്തിൽ തീപിടിത്തം; 2 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്