പ്രധാനമന്ത്രി നരേന്ദ്ര മോദി 

file image

Election

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശൂരിൽ; റോഡ് ഷോയിൽ പങ്കെടുക്കും

പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന ശോഭ സുരേന്ദ്രന്‍റെ പ്രചാരണത്തിലും മോദി പങ്കെടുത്തേക്കും.

നീതു ചന്ദ്രൻ

തൃശൂർ: സംസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രചാരണം കൊഴുപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. ഞായറാഴ്ച തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രി എൻഡിഎ സ്ഥാനാർഥി പത്മജ വേണു ഗോപാലിന്‍റെ പ്രചാരണത്തിൽ പങ്കെടുക്കും.

സ്വരാജ് റൗണ്ടിൽ തുറന്ന വാഹനത്തിൽ റോഡ് ഷോയിലും പങ്കെടുത്തതിനു ശേഷമായിരിക്കും മോദി മടങ്ങുക. പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന ശോഭ സുരേന്ദ്രന്‍റെ പ്രചാരണത്തിലും മോദി പങ്കെടുത്തേക്കും. പരിപാടികളുമായി ബന്ധപ്പെട്ട സമയക്രമം ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.

തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു തൊട്ടു മുൻപ് മോദി കേരളത്തിൽ എത്തിയിരുന്നു. അതിനു ശേഷം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങിയ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും സന്ദർശിച്ചു.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ