അപു ജോൺ ജോസഫ്, പി.ജെ. ജോസഫ്

 
Election

തൊടുപുഴയിൽ ഇത്തവണ പി.ജെ. ജോസഫില്ല; പകരം മകൻ അപു ജോൺ മത്സരിക്കും

2006 മുതൽ തുടർച്ചയായി മൂന്നു തെരഞ്ഞെടുപ്പിലും പി.ജെ. ജോസഫ് മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു.

നീതു ചന്ദ്രൻ

ഇടുക്കി: തൊടുപുഴയിൽ ഇത്തവണ കേരള കോൺഗ്രസ് (ജെ) സ്ഥാനാർഥിയായി പി.ജെ. ജോസഫിനു പകരം മകൻ അപു ജോൺ ജോസഫ് മത്സരിക്കും. ചൊവ്വാഴ്ച വൈകിട്ടോടെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കും. 1982 മുതൽ ആറു തവണയാണ് പി.ജെ. ജോസഫ് തൊടുപുഴയിൽ നിന്ന് മത്സരിച്ചു ജയിച്ചിട്ടുള്ളത്. 2006 മുതൽ തുടർച്ചയായി മൂന്നു തെരഞ്ഞെടുപ്പിലും അദ്ദേഹം മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു.

അപു ജോൺ ജോസഫ് നിലവിൽ കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗമാണ്. പത്ത് സീറ്റുകളാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ വിട്ടു വീഴ്ച ചെയ്യേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ജോസഫ് പ്രതികരിച്ചിരുന്നു.

ഏറ്റുമാനൂരും ഇടുക്കിയും കോൺഗ്രസിന് വിട്ടു നൽകി പകരം കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ചോദിക്കാനാണ് തീരുമാനം. മുന്നണിയായതിനാൽ വിട്ടുവീഴ്ച അത്യാവശ്യമാണെന്നാണ് ജോസഫിന്‍റെ പ്രതികരണം.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി