പി.കെ. ശശി

 
Election

നിയമസഭാ തെരഞ്ഞെടുപ്പ്: ഒറ്റപ്പാലത്ത് പി.കെ. ശശി സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും

കൈപ്പത്തി ചിഹ്നം ശശിക്ക് നൽകരുതെന്ന് കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകർ ആവശ‍്യപ്പെട്ടിരുന്നു

Aswin AM

പാലക്കാട്: സിപിഎമ്മുമായി ഇടഞ്ഞ് പാർട്ടി വിട്ട പി.കെ. ശശി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ നിന്നും സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും.

കൈപ്പത്തി ചിഹ്നം ശശിക്ക് നൽകരുതെന്ന് കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകർ ആവശ‍്യപ്പെട്ടിരുന്നു. ഇത് നേതൃത്വം അംഗീകരിക്കുകയായിരുന്നു.

കോൺഗ്രസ് ചിഹ്നത്തിൽ ശശിക്ക് സിപിഎം വോട്ട് കിട്ടില്ലെന്നാണ് ചിലർ പറയുന്നത്. ശശിയോട് കോൺഗ്രസിൽ ചേരാൻ നേതാക്കൾ ആവശ‍്യപ്പെട്ടിരുന്നുവെങ്കിലും വിസമ്മതിച്ചതിനെത്തുടർന്നാണ് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം തന്നെ ചിഹ്നം ഉപയോഗിച്ചുള്ള ശശിയുടെ പ്രചരണ പോസ്റ്ററുകളും ഫ്ലക്സുകളും ഒറ്റപ്പാലം മണ്ഡലത്തിൽ പ്രത‍്യക്ഷപ്പെട്ടിരുന്നു.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്