രമേഷ് പിഷാരടി

 
Election

രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ നടപടി വേണം; പൊലീസിൽ പരാതി

പാലക്കാട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് സി.വി. സതീഷ് ആണ് പരാതി നൽകിയത്

Aswin AM

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ വടക്കന്തറയിൽ‌ സ്ഥാനാർഥി പര‍്യടനത്തിനിടെ യുഡിഎഫ് സ്ഥാനാർഥിയും നടനുമായ രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു വച്ചതിൽ നടപടി സ്വീകരിക്കണമെന്ന് ആവശ‍്യപ്പെട്ട് പൊലീസിൽ പരാതി. പാലക്കാട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് സി.വി. സതീഷ് ആണ് പരാതി നൽകിയത്.

ബിജെപി നഗരസഭ കൗൺസിലർ സിന്ധുവിന്‍റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു നിർത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

പര‍്യടനത്തിനിടെ പ്രദേശത്തെ ക്ഷേത്രം സന്ദർശിക്കാൻ പോകുന്നതിനിടെയാണ് തന്നെ തടഞ്ഞതെന്നും തന്‍റെ സഞ്ചാര സ്വാതന്ത്ര‍്യം അടക്കം നിഷേധിച്ചെന്നും സംഭവത്തിന് ശേഷം രമേഷ് പിഷാരടി പ്രതികരിച്ചിരുന്നു. ബിജെപിയുടെ ശക്തി കേന്ദ്രത്തിൽ വോട്ട് ചോദിക്കാൻ വരേണ്ടതില്ലെന്ന് പറഞ്ഞാണ് തങ്ങളെ തടഞ്ഞതെന്നാണ് യുഡിഎഫ് പ്രവർത്തകർ പറയുന്നത്.

വി.ഡി. സതീശൻ മന്ത്രിസഭ; 21 അംഗങ്ങളും സത‍്യപ്രതിജ്ഞ ചെയ്തു| Video

'ഇനി വിഡിഎസ് യുഗം'; മുഖ‍്യമന്ത്രിയായി വി.ഡി. സതീശൻ സത‍്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പയ്യന്നൂരിലും തളിപ്പറമ്പിലും എന്ത് കൊണ്ട് തോറ്റു‍? സമിതിയെ നിയോഗിച്ച് സിപിഎം

സത‍്യപ്രതിജ്ഞാ ചടങ്ങിനെത്തിയത് ജനസാഗരം; എംഎൽമാർ‌ക്കും മന്ത്രിമാർക്കും ഇരിപ്പിടം നഷ്ടമായി

ടിവികെ സർക്കാർ 6 മാസം പോലും തികയ്ക്കില്ല, സ്റ്റാലിൻ മുഖ‍്യമന്ത്രിയാകും; വിമർശനവുമായി ഡിഎംകെ നേതാവ്