പി.വി. അൻവർ, വി. കുഞ്ഞികൃഷ്ണൻ

 
Election

പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി പി.വി. അൻവർ

കുഞ്ഞികൃഷ്ണന്‍റെ വെള്ളൂരിലെ വീട്ടിൽ‌ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച

Aswin AM

കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്നും സിപിഎം നേതാക്കൾ പണം തട്ടിയെടുത്തെന്ന് ആരോപണം ഉന്നയിച്ചതിനു പിന്നാലെ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി നിലമ്പൂർ മുൻ എംഎൽഎയും ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ പി.വി. അൻവർ. കുഞ്ഞികൃഷ്ണന്‍റെ വെള്ളൂരിലെ വീട്ടിൽ‌ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.

തൃണമൂൽ കോൺഗ്രസ് ബന്ധം അടുത്തിടെ ഉപേക്ഷിച്ചതിനു പിന്നാലെ അൻവർ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണിതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

അരമണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ ഗൗരവമേറിയ വിഷയങ്ങൾ ഇരുവരും സംസാരിച്ചതായാണ് വിവരം. കുഞ്ഞികൃഷ്ണനെ പോലെയുള്ള നേതാക്കൾ ഒറ്റപ്പെടുന്നുവെന്ന് അൻവർ നേരത്തെയും ആരോപണം ഉന്ന‍യിച്ചിരുന്നു.

പാളയം പ്രദീപിന് വേണ്ടി പാർട്ടി നിർദേശം അവഗണിച്ച് രമ്യ ഹരിദാസ്; സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ട് കത്ത്, തള്ളി സ്പീക്കർ

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇത്തവണ ഡൽഹിയിൽ അല്ല, വേദി മാറ്റി

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി