ഷിബു ബേബി ജോൺ

 

file image

Election

ചവറയിൽ വീണ്ടും ഷിബു ബേബി ജോൺ; ആർഎസ്പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

പാർട്ടി നേതാവ് എ.എ. അസീസ് ആണ് സ്ഥാനാർഥികളുടെ പട്ടിക പുറത്തു വിട്ടത്.

നീതു ചന്ദ്രൻ

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആർഎസ്പി. പാർട്ടി സെക്രട്ടറി കൂടിയായ ഷിബു ബേബി ജോൺ ചവറയിൽ നിന്ന് വീണ്ടും ജനവിധി തേടും. സന്തോഷ് ഭദ്രനാണ് ആറ്റിങ്ങലിലെ സ്ഥാനാർഥി.പാർട്ടി യുവജന സംഘടന ആർവൈഎഫിന്‍റെ സംസ്ഥാന പ്രസിഡന്‍റ് ഉല്ലാസ് കോവൂര് കുന്നത്തൂരിലെയും സംസ്ഥാന സെക്രട്ടറി അഡ്വ.വിഷ്ണു മോഹൻ കുന്നത്തൂരിലും സ്ഥാനാർഥികളാകും.

പാർട്ടി നേതാവ് എ.എ. അസീസ് ആണ് സ്ഥാനാർഥികളുടെ പട്ടിക പുറത്തു വിട്ടത്. പയ്യന്നൂർ സീറ്റ് ലഭിക്കുകയാണെങ്കിൽ സിപിഎം പുറത്താക്കിയ വി. കുഞ്ഞിക്കൃഷ്ണനെ പിന്തുണയ്ക്കാനും ആർഎസ്പിയിൽ ധാരണയായി.

"ഈ രാജ്യം ധർമശാലയല്ല", 2047 സുരക്ഷാ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് അമിത് ഷാ

മഴയിൽ മുങ്ങി ഒഡീശ; പ്രളയം ബാധിച്ചത് ഒരു ലക്ഷം പേരെ

പാക്കിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15ഓളം നവജാത ശിശുക്കൾ മരിച്ചു

''ജഡ്ജിമാർ ആരാണ് അത് തീരുമാനിക്കാൻ''; സ്കൂളിൽ ഹിജാബ് അനുവദിക്കണമെന്ന ഹർജി തള്ളിയതിൽ വിമർശനവുമായി ഒവൈസി

മോഹൻ ഭാഗവതിന്‍റെ ന്യൂയോർക്ക് റാലി: എതിർപ്പുണ്ടെങ്കിലും തടയാനാവില്ലെന്ന് മേയർ മംദാനി