വിജയ്ക്കെതിരേ കമൽ ഹാസൻ

 
Election

"എംജിആറിന്‍റെയും ശിവാജിയുടെയും മടിയിലിരുന്നിട്ടുണ്ട്, അതൊന്നും കാര്യലാഭത്തിനായി ദുരുപയോഗം ചെയ്തിട്ടില്ല; വിജയ്ക്കെതിരേ കമൽ ഹാസൻ

തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർഥിയ്ക്ക് വേണ്ടി പ്രചരണത്തിനെത്തിയപ്പോഴാണ് കമൽഹാസന്‍റെ അഭിപ്രായപ്രകടനം

നീതു ചന്ദ്രൻ

തിരുച്ചിറപ്പള്ളി: കുട്ടിയായിരുന്നപ്പോൾ മുൻ മുഖ്യമന്ത്രി എംജിആറിന്‍റെയും ശിവാജി ഗണേശന്‍റെയും മടിയിൽ ഇരുന്നിട്ടുണ്ടെന്നും എന്നാൽ അതൊന്നും കാര്യലാഭത്തിനായി ഉപയോഗിച്ചിട്ടില്ലെന്നും നടനും എംഎൻഎം നേതാവുമായ കമൽ ഹാസൻ. നടൻ വിജയ് താൻ എംജിആറിന്‍റെ പിന്തുടർച്ചക്കാരനാണെന്ന് സ്വയം അവരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കമൽ ഹാസന്‍റെ പരോക്ഷമായ പരിഹാസം.

തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർഥിയ്ക്ക് വേണ്ടി പ്രചരണത്തിനെത്തിയപ്പോഴാണ് കമൽഹാസന്‍റെ അഭിപ്രായപ്രകടനം. അതേ മണ്ഡലത്തിൽ നിന്നു തന്നെയാണ് വിജയും മത്സരിക്കുന്നത്.

ഈ മണ്ഡലത്തിലെ മറ്റൊരു സ്ഥാനാർഥിയെപ്പോലെ തന്നെ ഞാനും ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ വന്നയാളാണ്. അപ്രായം മുതലേ സിനിമാ താരങ്ങളുമായി അടുപ്പമുണ്ട്. പക്ഷേ അതൊന്നും ദുരുപയോഗം ചെയ്തിട്ടില്ല. അക്കാലത്ത് എംജിആറിന്‍റെ ശിവാജിയുടെയും മടിയിൽ ഇരിക്കാറുണ്ട്. അതൊന്നും കാര്യലാഭത്തിനായി ഇതു വരെ ഉപയോഗിച്ചിട്ടില്ല. എംജിആറിന് തന്നെ വലിയ ഇഷ്ടമായിരുന്നുവെന്നും കമൽഹാസൻ പറഞ്ഞു.

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"

സിന്ധു നദീജല കരാർ: തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യ, ആർബിട്രേഷൻ കോടതിയുടെ ഉത്തരവ് തള്ളി

ഇത്തവണ കറന്‍റ് ബില്ല് കൂടും: സെപ്റ്റംബറില്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാൻ കെഎസ്ഇബി

തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കട്ടിലില്‍ നിന്ന് വീണു പരുക്കേറ്റ രോഗി മരിച്ചു