എക്സിറ്റ് പോൾ 2026

 
Election

യുഡിഎഫിനു നേരിയ മുൻതൂക്കം, തൂക്കുസഭയ്ക്കും സാധ്യത: ടുഡേയ്സ് ചാണക്യ എക്സിറ്റ് പോൾ

സമുദായം തിരിച്ചുള്ള വോട്ടു ശതമാനവും പുറത്തു വിട്ടിട്ടുണ്ട്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: സംസ്ഥാനത്തെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വിട്ട് ടുഡേയ്സ് ചാണക്യ. യുഡിഎഫ് 60-78 സീറ്റുകളും എൽഡിഎഫ് 55-73 സീറ്റുകളും എൻഡിഎ 3-11 സീറ്റുകളും നേടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതു വരെയുള്ള എല്ലാ എക്സിറ്റ് പോളുകളിൽ നിന്നും വിഭിന്നമായി സംസ്ഥാനത്ത് തൂക്കു നിയമസഭയ്ക്ക് പോലും സാധ്യതയുണ്ടെന്ന വിധത്തിലാണ് ടുഡേയ്സ് ചാണക്യ പ്രവചനം നടത്തിയിരിക്കുന്നത്.

സമുദായം തിരിച്ചുള്ള വോട്ടു ശതമാനവും പുറത്തു വിട്ടിട്ടുണ്ട്. നായർ വോട്ടുകളിൽ 39 ശതമാനം ബിജെപിക്ക് സ്വന്തമാക്കുമ്പോൾ 32 ശതമാനമാണ് യുഡിഎഫിന് ലഭിക്കുന്നത്. എൽഡിഎഫിന് വെറും 28 ശതമാനം മാത്രം വോട്ടാണ് ലഭിച്ചിരിക്കുന്നതെന്ന് സർവേ പറയുന്നു. അതേ സമയം ഈഴവ വോട്ടുകളിൽ 47 ശതമാനവും എൽഡിഎഫ് സ്വന്തമാക്കിയേക്കും. ബിജെപി 32 ശതമാനം വോട്ടും യുഡിഎഫ് 20 ശതമാനം വോട്ടും നേടിയേക്കാം.

ക്രിസ്ത്യൻ വോട്ടുകളിൽ 53 ശതമാനവവും യുജിഎഫിന് അനുകൂലമാണ്. ബിജെപിക്ക് 11 ശതമാനം വോട്ടിനു സാധ്യതയുണ്ട്. 34 ശതമാനമാണ് എൽഡിഎഫിന് ലഭിച്ചേക്കുക.എസ് സി വിഭാഗത്തിൽ 48 ശതമാം എൽഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തുവെന്നും 31 ശതമാനം യുഡിഎഫിനും 18 ശതമാനം ബിജെപിക്ക് ഒപ്പം നിന്നുവെന്നുമാണ് സർവേ.

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല

ഹോർമൂസ് തുറക്കാൻ ഇറാന്‍റെ സപ്തദിന പദ്ധതി

ഷി ജിൻപിങിന് ട്രംപൊരുക്കിയ വിരുന്നിൽ ഇലോൺ മസ്കും ടിം കുക്കും സാം ആൾട്ട്മാനും