വിജയ്

 
Election

തമിഴ്നാട്ടിൽ ട്വിസ്റ്റ്; വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ

ഭൂരിപക്ഷം തെളിയിച്ചാൽ മാത്രമേ വിജയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കൂ.

നീതു ചന്ദ്രൻ

ന്യൂഡൽഹി: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് വിജയ് നേതൃത്വം നൽകുന്നതിനുള്ള ഭൂരിപക്ഷം തമിഴക വെട്രി കഴകത്തിനില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശ വാദം ഉന്നയിച്ചു കൊണ്ട് വിജയ് ഗവർണറെ കണ്ടതിനു പിന്നാലെയാണ് ഗവർണർ ഇക്കാര്യം സ്ഥിരീകരിച്ചത്.

വിഷയത്തിൽ നിയമോപദേശം നേടാനാണ് ഗവർണറുടെ നീക്കം. ടിവികെക്ക് കേവല ഭൂരിപക്ഷത്തിനായി 10 സീറ്റുകൾ കൂടി ആവശ്യമുണ്ട്. അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പിന്നെയും ആറ് സീറ്റുകൾ കൂടി വേണ്ടി വരും. അതേ സമയം വിജയ്‌യെ പിന്തുണക്കില്ലെന്ന് രണ്ട് സീറ്റുകളുള്ള മുസ്ലീം ലീഗ് വ്യക്തമാക്കിയിട്ടുണ്ട്.

ഭൂരിപക്ഷം തെളിയിച്ചാൽ മാത്രമേ വിജയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കൂ. 118 എംഎൽഎമാർ പിന്തുണയ്ക്കുന്നുവെന്ന കത്തു നൽകിയാലും സർക്കാർ രൂപീകരിക്കാൻ സാധിക്കും.

നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചുകയറി, തൃശൂരിൽ എട്ട് പേർക്ക് ദാരുണാന്ത്യം, അപകടത്തിൽപ്പെട്ടത് എൻജിനീയറിങ് വിദ്യാർഥികൾ

പിഎം ശ്രീ: സർക്കാർ രാഷ്ട്രീയ സമ്മർദത്തിൽ

വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബിക്ക് പ്രത്യേക നിർദേശം

സീബ്രാ ക്രോസിങ്ങിൽ നിയമലംഘനം: ആയിരം വാഹനങ്ങൾക്ക് പിഴ

രമേശും സുരേഷും നയിക്കും; കേരളം എ‌ടുക്കാൻ പുതിയ പദ്ധതിയുമായി ബിജെപി