യു. പ്രതിഭ

 
Election

വെള്ളാപ്പള്ളി എനിക്കെതിരേ പ്രവർത്തിച്ചു, എസ്എൻഡിപി വോട്ടുകളിൽ ചോർച്ച: യു. പ്രതിഭ

പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞതായും പത്തിയൂരും ചെട്ടികുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും പ്രതിഭ പറഞ്ഞു

Aswin AM

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ആരോപണവുമായി കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ. വെള്ളാപ്പള്ളി കായംകുളത്ത് തനിക്കെതിരായി പ്രവർ‌ത്തിച്ചെന്നും എസ്എൻഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നുമാണ് പ്രതിഭയുടെ ആരോപണം.

പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞതായും പത്തിയൂരും ചെട്ടികുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും പ്രതിഭ പറഞ്ഞു. യഥാർഥ ശ്രീനാരായണീയയായ തനിക്കെതിരേ വെള്ളാപ്പള്ളി കരുനീക്കം നടത്തിയെന്നും സംസ്ഥാനത്തുടനീളം ഇത്തരത്തിൽ വിരുദ്ധ പ്രവർത്തനങ്ങൾ നടന്നുവെന്നും പ്രതിഭ കുറ്റപ്പെടുത്തി.

യുഡിഎഫ് സ്ഥാനാർഥി എം. ലിജുവാണ് ഇത്തവണ പ്രതിഭയ്ക്കെതിരേ വിജയം നേടിയത്. യുഡിഎഫ് 76,651 വോട്ടുകൾ നേടിയപ്പോൾ പ്രതിഭയ്ക്ക് 61,079 വോട്ടുകളാണ് ലഭിച്ചത്.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

അമെരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് നിർമാണശാല അയോവയിൽ വരുന്നു; സ്ഥാപിക്കുന്നത് എസ്സാർ ഗ്രൂപ്പ്

കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ വൻ തീപിടിത്തം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം