ചാത്തന്നൂർ മണ്ഡലത്തിൽ സിപിഎം-ബിജെപി ഡീൽ; ആരോപണവുമായി കോൺഗ്രസ്

 
Election

ചാത്തന്നൂർ മണ്ഡലത്തിൽ സിപിഎം-ബിജെപി ഡീൽ; ആരോപണവുമായി കോൺഗ്രസ്

ചാത്തന്നൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ട സൂരജ് രവിയാണ് ആരോപണവുമായി രംഗത്തെത്തിയത്

Aswin AM

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയം നേടിയ ചാത്തന്നൂർ മണ്ഡലത്തിൽ ബിജെപി-സിപിഎം ഡീൽ ഉണ്ടായിരുന്നതായി ആരോപണം. ഇതേ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ട സൂരജ് രവിയാണ് ആരോപണവുമായി രംഗത്തെത്തിയത്.

ഇടതുമുന്നണിക്ക് നഷ്ടപ്പെട്ട 12,000 വോട്ടുകൾ സിപിഎം ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയതിന്‍റെ ഭാഗമാണെന്നും സിപിഎം നേതാക്കൾ മണ്ഡലത്തിൽ നിശബ്ദരായിരുന്നുവെന്നും സൂരജ് രവി ആരോപിച്ചു.

ബിജെപി വിജയിക്കുമെന്ന് പറഞ്ഞത് ഡീലിന്‍റെ ഭാഗമായിട്ടാകുമെന്നും സൂരജ് രവി പറഞ്ഞു. 51,923 വോട്ടുകൾ നേടിയായിരുന്നു എൻഡിഎ സ്ഥാനാർഥി ബി.ബി. ഗോപകുമാർ വിജയം നേടിയത്. 4,398 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു.

നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചുകയറി, തൃശൂരിൽ എട്ട് പേർക്ക് ദാരുണാന്ത്യം, അപകടത്തിൽപ്പെട്ടത് എൻജിനീയറിങ് വിദ്യാർഥികൾ

പിഎം ശ്രീ: സർക്കാർ രാഷ്ട്രീയ സമ്മർദത്തിൽ

വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബിക്ക് പ്രത്യേക നിർദേശം

സീബ്രാ ക്രോസിങ്ങിൽ നിയമലംഘനം: ആയിരം വാഹനങ്ങൾക്ക് പിഴ

രമേശും സുരേഷും നയിക്കും; കേരളം എ‌ടുക്കാൻ പുതിയ പദ്ധതിയുമായി ബിജെപി