.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞു വീശുന്നു: ഷാഫി പറമ്പിൽ
കോതമംഗലം: ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പിൽ കോതമംഗലത്തു നിന്നും യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറം വൻവിജയം നേടുമെന്നും, യുഡിഎഫ് തരംഗം കോതമംഗലത്ത് ആഞ്ഞടിക്കുകയാണെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംപി. നെല്ലിക്കുഴി പഞ്ചായത്തിലെ ഇരുമലപ്പടിയിൽ നിന്നും യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന്‍റെ വിജയത്തിനായി ഷാഫി പറമ്പിൽ നടത്തിയ റോഡ് ഷോയ്ക്ക് ശേഷം, കോതമംഗലം ചെറിയ പള്ളിത്താഴത്ത് നടന്ന സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 10 വർഷക്കാലത്തെ പിണറായി വിജയന്‍റെ ജനദ്രോഹ ഭരണത്തിനെതിരെ കേരളത്തിൽ ആഞ്ഞു വീശുന്ന ജനാഭിപ്രായമാണ് ഇടതുമുന്നണിയെ മാറ്റി യുഡിഎഫിനെ അധികാരത്തിലെത്തിക്കുക എന്നത്. പത്തുവർഷമായി കോതമംഗലത്ത് നയിക്കുന്ന ഇടത് എംഎൽഎ വിവിധ പദ്ധതികളുടെ പാഴ് വാക്ക് പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ സാക്ഷാത്കാരത്തിലായി ഒന്നും ചെയ്യുന്നില്ലെന്നും ഷാഫി പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ നടന്ന ഉപ തിരഞ്ഞെടുപ്പുകളിലും, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് ഉജ്ജ്വല വിജയം നേടിയത് പിണറായി സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്തായിരുന്നു എന്നും ഷാഫി പറഞ്ഞു.
ഇലക്ഷൻ കമ്മിറ്റി മുഖ്യ രക്ഷാധികാരി ടി യു കുരുവിള, ചെയർമാൻ ഷമീർ പനക്കൻ, ജനറൽ കൺവീനർ ഇബ്രാഹിം കവലയിൽ, സെക്രട്ടറി ബാബു ഏലിയാസ്, യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി നിയോജകമണ്ഡലം നിരീക്ഷകൻ ബോബൻ ജേക്കബ്, ടി യു കുരുവിള, യുഡിഎഫ് നിയോജകമണ്ഡലം ഇലക്ഷൻ കമ്മിറ്റി ഭാരവാഹികളായ എ ജി ജോർജ്ജ്, കെ പി ബാബു, പി കെ മൊയ്തു, പി എം സക്കറിയ, എ ടി പൗലോസ്, മാത്യു ജോസഫ്, എ സി രാജശേഖരൻ, എം എസ് എൽദോസ്, അബു മൊയ്തീൻ, ഭാനുമതി രാജു, ജെസ്സി സാജു, പ്രിൻസ് വർക്കി, പി സി ജോർജ്ജ്, ബാബു പോൾ, സി കെ സത്യൻ,എൻ സി ചെറിയാൻ, പഞ്ചായത്ത് പ്രസിഡന്‍റുമാർ, ജില്ലാ പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, മുൻസിപ്പൽ കൗൺസിലേർസ്, വാർഡ് മെമ്പർമാർ എന്നിവർ നേതൃത്വം നൽകി.
ഇരുമലപ്പടിയിൽ നിന്നും അനേകം വാഹനങ്ങളുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ തുടങ്ങിയ റോഡ് ഷോയിൽ നൂറുക്കണക്കിനാളുകളും പ്രവർത്തകരും അണി ചേർന്നു.