ഇന്ദോറിൽ ഇവി ചാർജിങ് പോയിന്‍റ് പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു

 
file image
Bhopal

ഇവി ചാർജിങ് പോയിന്‍റ് പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു

വീടിനുള്ളിലെ പാചക വാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതും അപകടത്തിന്‍റെ ആക്കം കൂട്ടി.

നീതു ചന്ദ്രൻ

ഇന്ദോർ: വീടിനു സമീപത്തെ ഇലക്‌ട്രിക് വെഹിക്കിൾ ചാർജിങ് പോയിന്‍റ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 7 പേർ മരിച്ചു. മധ്യപ്രദേശിലെ ഇന്ദോറിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. മൂന്നു നിലയുള്ള വീടിന്‍റെ പുറത്തു സ്ഥാപിച്ചിരുന്ന ചാർജിങ് പോയിന്‍റാണ് പൊട്ടിത്തെറിച്ചത്.

ചാർജ് ചെയ്തു കൊണ്ടിരുന്ന കാറിൽ നിന്ന് തീ പടർന്നു പിടിച്ചതിനെത്തുടർന്ന് വീടിനുള്ളിലെ പാചക വാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതും അപകടത്തിന്‍റെ ആക്കം കൂട്ടി. അപകട സമയത്ത് വീടിനുള്ളിൽ 10 പേരുണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

വീടിന്‍റെ വാതിലുകൾക്ക് ഇലക്‌ട്രോണിക് ലോക്കുകളായിരുന്നതിനാൽ രക്ഷാപ്രവർത്തനം പെട്ടെന്ന് സാധ്യമായില്ലെന്നും പൊലീസ് പറയുന്നു. വീട്ടിലുണ്ടായിരുന്ന മൂന്നു പേരെ ഫയർഫോഴ്സ് രക്ഷപെടുത്തി.