.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

മെഡൽ തിരിച്ചു വാങ്ങുമെന്ന് പ്രിൻസിപ്പലിന്‍റെ ഭീഷണി, സ്കേറ്റിങ് ചാമ്പ്യൻ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി

 
Bhopal

മെഡൽ തിരിച്ചു വാങ്ങുമെന്ന് പ്രിൻസിപ്പലിന്‍റെ ഭീഷണി, സ്കേറ്റിങ് ചാമ്പ്യൻ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി

രാവിലെ കുട്ടി പ്രിൻസിപ്പലിന്‍റെ മുറിയിലേക്ക് പോകുന്നതും നാലു മിനിറ്റിനിടെ 52 തവണ മാപ്പപേക്ഷിക്കുന്നതും സിസിവിടി ക്യാമറയിൽ വ്യക്തമാണ്.

നീതു ചന്ദ്രൻ

ഭോപ്പാൽ: മെഡലുകൾ തിരിച്ചു വാങ്ങുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയതിനു പിന്നാലെ സ്കേറ്റിങ് താരം കൂടിയായ എട്ടാം ക്ലാസുകാരൻ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ അവസ്ഥ ഗുരുതരമാണ്. മധ്യപ്രദേശിലെ രത്ലാമിലുള്ള ഡോംഗ്രി നഗറിലെ സ്വകാര്യ സ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം. ദേശീയ തല സ്കേറ്റിങ് ചാമ്പ്യനായ കുട്ടി ക്ലാസിലേക്ക് മൊബൈൽ ഫോണുമായി എത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം.

ക്ലാസ് റൂമിൽ വച്ച് വിഡിയോ എടുത്ത ശേഷം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചതോടെയാണ് സ്കൂൾ മാനേജ്മെന്‍റ് കാര്യമറിഞ്ഞത്. വിഷയത്തിൽ നടപടി എടുക്കുന്നതിനു മുന്നോടിയായി വിദ്യാർഥിയുടെ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിച്ചിരുന്നു. അന്നു രാവിലെ കുട്ടി പ്രിൻസിപ്പലിന്‍റെ മുറിയിലേക്ക് പോകുന്നതും നാലു മിനിറ്റിനിടെ 52 തവണ മാപ്പപേക്ഷിക്കുന്നതും സിസിവിടി ക്യാമറയിൽ വ്യക്തമാണ്.

എന്നാൽ പ്രിൻസിപ്പൽ കുട്ടിയോട് ദേഷ്യപ്പെട്ടാണ് സംസാരിച്ചത്. സ്കേറ്റിങ് കരിയർ തന്നെ ഇല്ലാതാക്കുമെന്നും സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്നും മെഡലുകൾ തിരിച്ചു വാങ്ങുമെന്നും ഭീഷണിപ്പെടുത്തിയതോടെയാണ് കുട്ടി നിരാശനായി പുറത്തേക്കിറങ്ങിയതും കെട്ടിടത്തിനു മുകളിൽ നിന്ന് ചാടിയതും. സ്കൂളിൽ അധ്യാപകർക്കു പോലും മൊബൈൽ ഫോൺ അനുവദനീയമല്ലെന്നും അന്വേഷണത്തിനു ശേഷം നടപടി സ്വീകരുക്കുമെന്നുമാണ് സ്കൂൾ അധികൃതരുടെ മറുപടി.

ഇടുക്കിയിൽ റോഷി അഗസ്റ്റിൻ തന്നെ; എൽഡിഎഫിലെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനം ‌നടത്തി ജോസ് കെ. മാണി

തൃശൂരിൽ കിടപ്പു രോഗിയായ 84 കാരിയെ തെരുവുനായ കടിച്ചുകൊന്നു

"പിന്നിലും വേണം കേട്ടോ"; പിൻ സീറ്റിലിരിക്കുന്നവർക്കും സീറ്റ് ബൽറ്റ് നിർ‌ബന്ധമെന്ന് പൊലീസ്

തിരുവനന്തപുരത്ത് ഒരു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; അമ്മ കുറ്റം സമ്മതിച്ചു

സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനുള്ള പാചകവും വിറകടുപ്പിലേക്ക് മാറുന്നു; അനുമതി നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്