ചെങ്കോട്ട സ്ഫോടനം: മൂന്നു പേർക്കു കൂടി കുറ്റപത്രം

 
Crime

ചെങ്കോട്ട സ്ഫോടനം: മൂന്നു പേർക്കു കൂടി കുറ്റപത്രം

കഴിഞ്ഞ വർഷം നവംബർ 10നായിരുന്നു 11 പേരുടെ ജീവനെടുത്ത സ്ഫോടനം.

MV Desk

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിൽ ഒളിവിൽ കഴിയുന്ന പീഡിയാട്രീഷ്യൻ ഉൾപ്പെടെ മൂന്നു പേർക്കെതിരേ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. ജമ്മു കശ്മീർ സ്വദേശികളായ സമീർ അഹമ്മദ് അഹങ്കാർ, തുഫൈൽ അഹമ്മദ് ഭട്ട്, ഒളിവിലുള്ള പീഡിയാട്രീഷ്യൻ മുസാഫർ അഹമ്മദ് (ഫറസ, സഫർ) എന്നിവർക്കെതിരേയാണ് പട്യാല ഹൗസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇതോടെ, മുഖ്യപ്രതിയും ചാവേറുമായ ഡോ. ഉമർ ഉൻ നബിയടക്കം കേസിൽ പ്രതികളുടെ എണ്ണം 13 ആയി.

അൽ ക്വയ്ദയുടെ ഇന്ത്യയിലെ അനുബന്ധ സംഘടന അൻസാർ ഗസ്വാത് ഉൽ ഹിന്ദ് (എജിയുഎച്ച്) സ്ഥാപകനും ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതിയുമായ ഡോ. അദീൽ അഹമ്മദ് റാത്തറിന്‍റെ ജ്യേഷ്ഠനാണ് മുസാഫർ അഹമ്മദ്.

ചെങ്കോട്ടയിൽ കാർസ്ഫോടനം നടത്തിയ ചാവേർ ഡോ. ഉമർ, കൂട്ടാളികളായ മുസമ്മിൽ അദീൽ, മുഫ്തി ഇർഫാൻ തുടങ്ങിയവർക്കൊപ്പം ഗൂഢാലോചന നടത്തിയ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നു കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബർ 10നായിരുന്നു 11 പേരുടെ ജീവനെടുത്ത സ്ഫോടനം.

2022 ജൂണിൽ ശ്രീനഗറിൽ ചേർന്ന രഹസ്യ ഈദ്ഗാഹ് യോഗത്തിൽ മുസാഫറും പങ്കെടുത്തിരുന്നു. അൾ ഫലാഹ് യൂണിവേഴ്സിറ്റിയിലെ കേന്ദ്രത്തിൽ ഐഇഡി നിർമാണത്തിൽ ഇയാളും പങ്കാളിയാണ്. സമീറും തുഫൈലും പാക്കിസ്ഥാനുമായി നിരന്തരം ബന്ധം പുലർത്തിയിരുന്ന ഓവർഗ്രൗണ്ട് വർക്കർമാരാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

ദേശീയ അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ ചരിത്ര നേട്ടം കുറിച്ച് തൃശൂർ സ്വദേശിനി; അഞ്ജു ബോബി ജോർജിന്‍റെ റെക്കോഡ് ഇനി പഴങ്കഥ

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബിജെപിക്ക് പരീക്ഷ നടത്താൻ സാധിക്കില്ലെന്ന് വ‍്യക്തമായി; ടെറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ സിജെപി

പാക്കിസ്ഥാൻ അധോലോക നായകനുമായി രഹസ്യ ബന്ധം: രാജസ്ഥാനിൽ 20 കാരൻ അറസ്റ്റിൽ

6,000 രൂപയുടെ ഇന്ധനം നിറച്ച ശേഷം യുവാവ് കടന്ന് കളഞ്ഞു; കറുത്ത സ്കോർപിയോ കാറിലെത്തിയയാളെ തേടി പൊലീസ്

വാടക വീട്ടിൽ 26 കാരി തൂങ്ങി മരിച്ച സംഭവം: ഭർത്താവ് അതുൽ പൊലീസ് കസ്റ്റഡിയിൽ