11 ലക്ഷം കവർന്നു; അഭിഭാഷകൻ അടക്കം നാല് പേർ അറസ്റ്റിൽ

 
Crime

11 ലക്ഷം കവർന്നു; അഭിഭാഷകൻ അടക്കം നാല് പേർ അറസ്റ്റിൽ

കവർച്ച ചെയ്ത പണം നിയമവിരുദ്ധ ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ടതാണോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്

Sarath Nath MS

ചെന്നൈ: ചെന്നൈയിൽ ബാങ്ക് ജീവനക്കാരനിൽ നിന്ന് 11 ലക്ഷം രൂപ കവർന്ന കേസിൽ അഭിഭാഷകൻ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ടി. നഗറിലെ മേൽപ്പാലത്തിൽ വച്ചാണ് കവർച്ച നടന്നത്.

യുവഅഭിഭാഷകനായ അരുൺകുമാർ (29), ആനന്ദ സെൽവൻ (39), മുഹമ്മദ് ഫസൽ (28), ബാബ്ലു (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുന്ദ്രത്തൂർ സ്വദേശിയായ കാർത്തികേയൻ എന്ന ബാങ്ക് ജീവനക്കാരനിൽ നിന്നാണ് സംഘം പണം കവർന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബാങ്ക് ജീവനക്കാരനെ മേൽപ്പാലത്തിൽ വച്ച് മോട്ടോർ സൈക്കിളുകളിലെത്തിയ സംഘം തടഞ്ഞുനിർത്തി. തുടർന്ന് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി 11 ലക്ഷം രൂപ കവർന്നശേഷം രക്ഷപ്പെട്ടു.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊണ്ടി ബസാർ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് 2.38 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അതേസമയം കവർച്ച ചെയ്ത പണം നിയമവിരുദ്ധ ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ടതാണോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി പാലസ്തീൻ അംബാസഡർ

വാടക ഹെലികോപ്റ്റർ കരാർ പുതുക്കുന്നതിൽ ഉടൻ തീരുമാനമെടുക്കും: മന്ത്രി എ.പി. അനിൽകുമാർ

ലഷ്‌കർ ഭീകരർക്ക് നുഴഞ്ഞുകയറാൻ സഹായം; കശ്മീരിൽ മൂന്ന് പേർ അറസ്റ്റിൽ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ജപ്പാനെ ചവിട്ടിമെതിച്ച് ഇന്ത്യ സെമിയിൽ

മിസ്റ്റർ സിങ് പോസ്റ്റ് വിവാദം; അമെരിക്കയിൽ സിഖ് ഡ്രൈവർക്ക് 17 തവണ കുത്തേറ്റു