അനധികൃത ആയുധ നിർമാണ കേന്ദ്രത്തിൽ നിന്ന് 16 തോക്കുകൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
അമേഠി: ഉത്തർപ്രദേശിലെ അമേഠി ജില്ലയിൽ അനധികൃത ആയുധ നിർമാണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 16 തോക്കുകൾ പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ലഖ്നൗ സ്വദേശികളായ കൗശൽ കിഷോർ (30), ഛോട്ടു (21) എന്നിവരാണ് അറസ്റ്റിലായത്. ഓപ്പറേഷൻ ചക്രവ്യൂഹിന്‍റെ ഭാഗമായി ബസാർ ശുകുൽ പൊലീസ് പാലി വനമേഖലയിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ പിടികൂടിയത്.
വിവിധ ഇനങ്ങളിൽപ്പെട്ട പിസ്റ്റളുകളാണ് പിടികൂടിയവ. തോക്കുകൾ നിർമിക്കാൻ ഉപയോഗിച്ച നിരവധി ഉപകരണങ്ങളും സ്ഥലത്ത് നിന്ന് കണ്ടെടുത്തു. പ്രതികൾക്കെതിരേ ആയുധ നിയമ പ്രകാരം കേസെടുത്തുവെന്ന് ജില്ലാ പൊലീസ് മേധാവി ടി. ശരവണൻ പറഞ്ഞു.