ഡൽഹി മെട്രൊയുടെ സുരക്ഷാചുമതലയുള്ള സിഐഎസ്എഫ്

 
Crime

ആത്മഹത്യ കുറിപ്പ് എഴുതിവച്ച് വീടുവിട്ട് 17കാരൻ; സുരക്ഷിതമായി തിരികെയെത്തിച്ച് സിഐഎസ്എഫ്

കുട്ടിയെ പറ്റി വിവരം നൽകിയത് ഡൽഹി പൊലീസ്

Sarath Nath MS

ന്യൂഡൽഹി: ആത്മഹത്യ കുറിപ്പ് എഴുതിവച്ച് വീടുവിട്ട 17കാരനെ സുരക്ഷിതമായി തിരികെ വീട്ടുകാരെ ഏൽപ്പിച്ച് സിഐഎസ്എഫ്. ഡൽഹിയിലെ പഞ്ചാബി ബാഗ് വെസ്റ്റ് മെട്രൊ സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രി 10നാണ് സംഭവം.

ആത്മഹത്യ കുറിപ്പ് എഴുതിവച്ച് 17കാരൻ വീടുവിട്ട വിവരം ഡൽഹി പൊലീസ് സൈബർ സെൽ സിഐഎസ്എഫ് കൺട്രോൾ റൂമിൽ അറിയിച്ചിരുന്നു. തുടർന്ന് സിഐഎസ്എഫ് അധികൃതർ നടത്തിയ തെരച്ചിലിൽ സ്റ്റേഷന്‍റെ ഒന്നാം നമ്പർ ഗേറ്റിൽ നിന്ന് കുട്ടിയെ സുരക്ഷിതമായി കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർക്ക് കൈമാറി. കുട്ടി ആത്മഹത്യ കുറിപ്പ് എഴുതാനുള്ള കാരണം വ്യക്തമായിട്ടില്ല.

ഡൽഹി മെട്രൊയുടെ സുരക്ഷാചുമതലയുള്ള അർധസൈനിക വിഭാഗമാണ് സിഐഎസ്എഫ്. ദേശീയ തലസ്ഥാന മേഖലയിലെ ഡൽഹി മെട്രൊയുടെ 250ഓളം സ്റ്റേഷനുകളിൽ സിഐഎസ്എഫിനെ വിന്യസിച്ചിട്ടുണ്ട്.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്