സിനിമാ മേഖലയിൽ ഉള്ളവർക്ക് ലഹരി മരുന്ന് വിതരണം ചെയ്തു; കൊച്ചിയിൽ 2 പേർ അറസ്റ്റിൽ

 

representative image- Ai

Crime

സിനിമാ മേഖലയിലുള്ളവർക്ക് ലഹരി വിൽപ്പന; കൊച്ചിയിൽ 2 പേർ അറസ്റ്റിൽ

ചേരാനല്ലൂർ സ്വദേശിയും 33കാരനുമായ അമൽ ജോർജ്, വടക്കേക്കര സ്വദേശി അഭിജിത്ത് (25) എന്നിവരാണ് അറസ്റ്റിലായത്

Aswin AM

കൊച്ചി: സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലഹരി മരുന്ന് വിതരം ചെയ്തതിനെത്തുടർന്ന് രണ്ടു പേർ അറസ്റ്റിൽ‌. ചേരാനല്ലൂർ സ്വദേശിയും 33കാരനുമായ അമൽ ജോർജ്, വടക്കേക്കര സ്വദേശി അഭിജിത്ത് (25) എന്നിവരാണ് അറസ്റ്റിലായത്.

ചേരാനല്ലൂരിലെ അപ്പാർട്ട്മെന്‍റിൽ ഡാൻസാഫ് അർധരാത്രിയിൽ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. 14.63 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും കണ്ടെടുത്തതായി പൊലീസ് വ‍്യക്തമാക്കി.

സിനിമാ മേഖലയുമായി ബന്ധമുള്ളവർക്കും കൊച്ചിയിലെ മെഡിക്കൽ‌ പ്രാക്‌ടീഷണർമാർക്കും ഇവർ ലഹരി മരുന്ന് നൽകിയതായാണ് പൊലീസ് പറയുന്നത്. ഇരുവരും മുൻപ് ലഹരിമരുന്ന് കേസിൽ‌ ഉൾപ്പെട്ടിട്ടുള്ളവരാണെന്നും ഇവർ നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പ്രതികളുടെ മൊബൈൽ‌ ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരിൽ നിന്നും ലഹരിമരുന്ന് വാങ്ങിയവരെ കണ്ടെത്തുമെന്നും ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ‍്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻ‌ഡ് ചെയ്യും.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം

ഇന്ത്യ-ചൈന അതിർത്തി വിഷയം; ചർച്ച നടത്തി അജിത് ഡോവലും വാങ് യിയും

ബിജെപിയിലെ പുനഃസംഘടനയ്ക്ക് പിന്നാലെ മോദി 3.0 മന്ത്രിസഭയിലും അഴിച്ചുപണി; 12 ഒഴിവുകൾ, പരിഗണനയിൽ നിരവധി പേരുകൾ