അസമിൽ കാമുകിയെ കുത്തിക്കൊന്ന ശേഷം ആത്മഹത‍്യയ്ക്ക് ശ്രമിച്ച 22 കാരൻ അറസ്റ്റിൽ

 
Freepik.com
Crime

അസമിൽ കാമുകിയെ കുത്തിക്കൊന്ന ശേഷം ആത്മഹത‍്യയ്ക്ക് ശ്രമിച്ച 22 കാരൻ അറസ്റ്റിൽ

അസമിലെ ഉദൽഗുരി സ്വദേശി അഭിജിത് കിൻഡോയാണ് അറസ്റ്റിലായത്

Aswin AM

ദിസ്പുർ: കാമുകിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച 22 കാരൻ അറസ്റ്റിൽ. അസമിലെ ഉദൽഗുരി സ്വദേശി അഭിജിത് കിൻഡോയാണ് അറസ്റ്റിലായത്. അസമിലെ കാംരൂപ് ജില്ലയിലെ ഹോട്ടൽ മുറിയിൽ വച്ച് കാമുകിയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിക്കൊന്ന ശേഷം പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഞായറാഴ്ച രാവിലെയോടെ രംഗിയ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഹോട്ടൽ മുറിയിലാണ് 23കാരിയായ യുവതിയുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഭാരതീയ നിയമ സംഹിതയിലെ സെഷൻ 103 (1) പ്രകാരം പ്രതിക്കെതിരേ കേസെടുത്തിട്ടുണ്ട്. മലാനി ഗുരിയ എന്ന 23കാരിയാണ് കൊല്ലപ്പെട്ടത്.

പശ്ചിമ ബംഗാളിൽ 252 മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ബിജെപി സർ‌ക്കാർ; 100 ഓളം മദ്രസകൾക്ക് കാരണം കാണിക്കൽ നോട്ടീസ്

നഗരസഭാ അധ്യക്ഷയെ പൂതനയെന്ന് വിളിച്ചു; രാജു അപ്സരയ്ക്കെതിരേ കേസ്

സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു

അവിടെ യുദ്ധം, ഇവിടെ മേക്കപ്പ്; നെതന്യാഹു മുടിയും മുഖവും മിനുക്കാൻ ചെലവാക്കിയത് നാലര കോടി രൂപ

ഝാർ‌ഖണ്ഡിൽ കൽക്കരി ഖനി തകർന്നു; 3 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു