Crime

പൊലീസ് സ്റ്റേഷന്‍റെ മതിൽ ചാടിക്കടന്ന് എഎസ്ഐയെ മർദിച്ചു; 3 പേർ അറസ്റ്റിൽ

വെള്ളിയാഴ്ച ബസ് സ്റ്റാന്‍റിനു സമീപം മദ്യപിച്ചെത്തി ബഹളം വെച്ച യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു

MV Desk

ബാലുശേരി: കോഴിക്കോട് ബാലുശേരി പൊലീസ് സ്റ്റേഷന്‍റെ മതിൽ ചാടിക്കടന്ന് പരാക്രമം കാണിച്ച മൂന്നു പേർ പിടിയിൽ. പൂനൂർ കരിങ്കാലിമ്മൽ റബിൻ ബേബി (30), അവിടനല്ലൂർ പൊന്നാറമ്പത്ത് ബബിനേഷ് (32), വട്ടോളി ബസാർ തെക്കെ ഇല്ലത്ത് നിധിൻ (35) എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച ബസ് സ്റ്റാന്‍റിനു സമീപം മദ്യപിച്ചെത്തി ബഹളം വെച്ച യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും രാത്രി മദ്യപിച്ച് മതിൽ ചാടിയെത്തിയ സംഘം എഎസ്ഐയെ മർദിക്കുകയായിരുന്നു. എഎസ്ഐയുടെ കൈക്കു പരുക്കേറ്റിട്ടുണ്ട്. പിന്നാലെ മറ്റു പൊലീസുകരെത്തി യുവാക്കളെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി