മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; മുത്തശ്ശൻ അറസ്റ്റിൽ‌

 

representative image

Crime

മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; മുത്തശ്ശൻ അറസ്റ്റിൽ‌

അറസ്റ്റു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Namitha Mohanan

കോൽക്കത്ത: കോൽക്കത്തയിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിച്ച സംഭവത്തിൽ നിർണായക നീക്കം. സംഭവത്തിൽ ബംഗാൾ പൊലീസ് മുത്തച്ഛനെ അറസ്റ്റു ചെയ്തു. മുത്തശ്ശനായ രാജു ദാസ് (45) ആണ് അറസ്റ്റിലായത്. അറസ്റ്റു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

കോൽക്കത്ത ഹൂ​ഗ്ലിയിൽ താരകേശ്വർ റെയിൽവേ സ്റ്റേഷനടുത്ത് ഷെഡ്ഡിൽ മുത്തശ്ശിക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന നാല് വയസുകാരിയാണ് ക്രൂരപീഢനത്തിനിരയായത്.

അർദ്ധരാത്രി മുത്തശ്ശി അറിയാതെ കൊതുകുവല മുറിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് ഓടയിൽ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടി നിലവിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം

അവസാന പന്തിൽ സിക്സർ പറത്തി ഈഡൻ; വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ജയം

കോഴിക്കോട് ബൈപ്പാസിൽ ജനുവരി ഒന്നുമുതൽ ടോൾ പിരിവ് പുനരാരംഭിക്കില്ല

ടി20 ലോകകപ്പ്: 15 അംഗ ടീമിനെ പ്രഖ‍്യാപിച്ച് അഫ്ഗാനിസ്ഥാൻ

2026 നെ വരവേറ്റ് ലോകം; കിരിബാത്തിയിൽ പുതുവർഷം പിറന്നു