മരണപ്പെട്ടയാളുടെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു; എസ്ബിഐ മുൻ മാനേജർക്ക് ഒരു വർഷം കഠിനതടവ്

 
Crime

മരിച്ചയാളുടെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു; എസ്ബിഐ മുൻ മാനെജർക്ക് ഒരു വർഷം കഠിനതടവ്

ബാങ്കിന്‍റെ ആഭ്യന്തര അന്വേഷണത്തിലാണ് തട്ടിപ്പ് വെളിച്ചത്ത് വന്നത്.

നീതു ചന്ദ്രൻ

മൈസൂരു: മരണപ്പെട്ട ഉപയോക്താവിന്‍റെ അക്കൗണ്ടിൽ നിന്ന് ‌40.53 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ എസ്ബിഐ മുൻ ചീഫ് മാനേജർക്ക് ഒരു വർഷം കഠിനതടവ് വിധിച്ച് മൈസൂരു കോടതി. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. മൈസൂരു ചാമുണ്ഡിപുരം ശാഖയിൽ ചീഫ് മാനേജർ ആയിരുന്ന എവി കുൽക്കർണി എന്നറിയപ്പെടുന്ന അനിരുദ്ധ വസന്തറാവു കുൽക്കർണിയെയാണ് ശിക്ഷിച്ചിരിക്കുന്നത്. 2009 മേയ് മുതൽ 2011 ഡിസംബർ വരെയുള്ള കാലഘട്ടത്തിലാണ് ഇയാൾ തട്ടിപ്പു നടത്തിയിരിക്കുന്നത്.

2005ൽ മരണപ്പെട്ട കൃഷ്ണ അയ്യർ എന്നയാളുടെ അക്കൗണ്ടിൽ നിന്ന് 40.53 ലക്ഷം രൂപയാണ് കുൽക്കർണി സ്വന്തമാക്കിയത്. കൂടാതെ ബാങ്കിന്‍റെ ആഭ്യന്തര ആവശ്യങ്ങൾക്കായുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് 21.04 ലക്ഷം രൂപയും സ്വന്തമാക്കി. അങ്ങനെ ആകെ 61.57 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഈ പണമെല്ലാം തന്‍റെയും മകന്‍റെയും പേരിലുള്ള അക്കൗണ്ടുകളിലേക്കാണ് കുൽക്കർണി മാറ്റിയത്. അതിനു ശേഷം അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്തു. ബാങ്കിന്‍റെ ആഭ്യന്തര അന്വേഷണത്തിലാണ് തട്ടിപ്പ് വെളിച്ചത്ത് വന്നത്.

പണം പിൻവലിച്ചുവെന്ന് സമ്മതിച്ച കുൽക്കർണി ഈ പണം ബാങ്കിലേക്ക് തിരിച്ചടയ്ക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് മൈസൂരു പൊലീസ് കേസ് ഫയൽ ചെയ്തത്. കുൽക്കർണി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഒരു വർഷം കഠിന തടവിനു വിധിക്കുകയാണെന്ന് മൈസൂരു അഡീഷണൽ സിജെഎം കോടതിയിലെ ജഡ്ജി പ്രകാശ് വി വ്യക്തമാക്കി.

മാധ്യമ പ്രവർത്തകർ തിക്കും തിരക്കും കൂട്ടുന്നു; മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സുരക്ഷ കൂട്ടും

പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി; സസ്പെൻഷന് പിന്നാലെ കണ്ടക്റ്റർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു

പക്കോഡയ്ക്കൊപ്പം പച്ച ചട്ണി നൽകിയില്ല; കൂട്ടത്തല്ല്, നാലു പേർക്ക് പരുക്ക്|Video

മുട്ടിൽ മരംമുറി കേസ്; വനംവകുപ്പിനെതിരേ ഗുരുതര ആരോപണവുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ

നീലക്കുറിഞ്ഞി കാണാനെത്തിയ വിദ്യാർഥികളെ തേനീച്ച കുത്തി; കാട്ടിനുള്ളിൽ കുടുങ്ങിയ സംഘത്തെ മണിക്കൂറുകൾക്ക് ശേഷം രക്ഷ‍ിച്ചു