ഹാരിയറ്റ് എവ് ലിൻ ഹാൾ

 

kwtx.com

Crime

അഞ്ചു വയസുള്ള കുഞ്ഞിന് അര നൂറ്റാണ്ടിനു ശേഷം നീതി

കൈകൊണ്ടും വടികൊണ്ടും മർദ്ദിക്കുക, കൈകാലുകൾ കെട്ടിയിടുക, ഭക്ഷണം നൽകാതിരിക്കുക എന്നിവയിലൂടെ ഹാരിയറ്റ് കുട്ടിയുടെ മരണത്തിന് കാരണമായി

Reena Varghese

സാൻ അന്‍റോണിയോ: അഞ്ചു വയസുള്ള മകനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ 57 വർഷങ്ങൾക്കു ശേഷം 92കാരിയായ അമ്മ അറസ്റ്റിൽ. ടെക്സസിലെ വാക്കോ സ്വദേശിനിയായ ഹാരിയറ്റ് എവ് ലിൻ ഹാളിനെയാണ് ബെക്സാർ കൗണ്ടി പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. 1969 നവംബർ 25 നാണ് ഹാരിയറ്റിന്‍റെ അഞ്ചു വയസുകാരനായ മകൻ റൊണാൾഡ് അബോധാവസ്ഥയിലായതിനെ തുടർന്ന് മരിച്ചത്. നാല് വർഷത്തോളം കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

കൈകൊണ്ടും വടികൊണ്ടും മർദ്ദിക്കുക, കൈകാലുകൾ കെട്ടിയിടുക, ഭക്ഷണം നൽകാതിരിക്കുക എന്നിവയിലൂടെയാണ് ഹാരിയറ്റ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കുറ്റപത്രത്തിൽ പറയുന്നു.വർഷങ്ങളായി മകന്‍റെ മരണത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ മൊഴികളാണ് ഹാരിയറ്റ് നൽകിയിരുന്നത്. ടെക്സസ് റേഞ്ചേഴ്സ് നടത്തിയ പുനരന്വേഷണത്തിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 5 ലക്ഷം ഡോളർ ജാമ്യത്തുക നിശ്ചയിച്ച് ഇവരെ നിലവിൽ ബെക്സാർ കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.