9 വയസുകാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രായപൂർത്തിയാകാത്ത 5 പേർക്കെതിരേ കേസ്

 

representative image

Crime

9 വയസുകാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രായപൂർത്തിയാകാത്ത 5 പേർക്കെതിരേ കേസ്

ഉത്തർ പ്രദേശിലെ ഷാജഹാൻപുരിലെ ഒരു ഗ്രാമത്തിലാണ് ഈ ദാരുണമായ സംഭവം നടന്നത്

Aswin AM

ലഖ്നൗ: ഒൻപത് വയസുകാരിയായ ദളിത് പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ഉത്തർ പ്രദേശിലെ ഷാജഹാൻപുരിലെ ഒരു ഗ്രാമത്തിലാണ് ഈ ദാരുണമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത 5 പേർക്കെതിരേ കേസെടുത്തതായി പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം പെൺകുട്ടി സ്കൂൾ ഗ്രൗണ്ടിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നും 10നും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾ അവളെ സമീപത്തുള്ള പാടശേഖരത്തിലേക്ക് കൊണ്ടുപോയതായും തിൽഹാറിലെ സർക്കിൾ ഇൻസ്പെക്റ്റർ വിദ‍്യുഷ് സക്സേന വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

പ്രതികൾ പാടശേഖരത്ത് വച്ച് തന്നെ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നും പാടശേഖരത്തിന്‍റെ ഉടമ ഇവരെ കണ്ടതോടെ സ്ഥലത്തു നിന്നും പ്രതികൾ രക്ഷപ്പെടുകയായിരുന്നുവെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചതായി എഫ്ഐആറിനെ ഉദ്ധരിച്ച് സിഐ പറഞ്ഞു.

സംഭവത്തിന് ശേഷം പെൺകുട്ടി വീട്ടിലെത്തി അമ്മയെ വിവരം അറിയിക്കുകയും തുടർന്ന് പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കുകയുമായിരുന്നു. പോക്സോ, പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ എന്നീ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ചോദ‍്യം ചെയ്തുവരുകയാണെന്നും പെൺകുട്ടിയെ വൈദ‍്യ പരിശോധനയ്ക്ക് വിധേയയാക്കിയതായും പൊലീസ് പറഞ്ഞു.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ