.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ബിഹാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊന്നു; അയൽവാസി പിടിയിൽ
file image
ദർഭംഗ: ബിഹാറിലെ ദർഭംഗ ജില്ലയിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. ശനിയാഴ്ച വൈകിട്ട് വീടിന് അടുത്ത് സുഹൃത്തുക്കൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
പെൺകുട്ടിയുടെ അയൽവാസിയായ 22 വയസുകാരനാണ് പ്രതിയെന്നും ഇയാളെ അറസ്റ്റു ചെയ്തതായും ദർഭംഗ പൊലീസ് അറിയിച്ചു. പെൺകുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊഴിയെ തുടർന്നാണ് ഇയാളെ തിരിച്ചറിഞ്ഞതെന്നും പൊലീസ് അറിയിച്ചു.
കുട്ടിയെ കാണാതായതിനു പിന്നാലെ അടുത്തുള്ള കുളത്തിന് സമീപത്ത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തതിൽ നിന്ന് കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു.