നിഷ റാഫേൽ

 
Crime

11 വയസുകാരനെ പീഡിപ്പിച്ചു; യൂട്യൂബർ നിഷ റാഫേലിനെതിരേ കേസ്

തൃശൂർ വെസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്

Namitha Mohanan

തൃശൂർ: 11 വയസുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യൂട്യൂബർ നിഷ റാഫേലിനെതിരേ കേസ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിലെത്തിച്ച് മെഡിക്കോ - ലീഗൽ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്.

പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസാണ് കേസെടുത്തത്. പരാതിയിൽ നിഷ റാഫേലിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. നിഷയ്ക്കെതിരേ അറസ്റ്റ് ഉൾപ്പെടെയുള്ള മറ്റ് നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് പൊലീസ്.