ആർ. വീരമണി

 
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; വ‍്യവസായി ആർ. വീരമണിക്കെതിരേ വീണ്ടും പോക്സോ കേസ്

ഇതോടെ ഇയാൾക്കെതിരായ മൊത്തം കേസുകളുടെ എണ്ണം ആറായി

Aswin AM

ചെന്നൈ: ഗ്രാനൈറ്റ് വ‍്യവസായി ആർ. വീരമണിക്കെതിരേ ഒരു പോക്സോ കേസു കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ ഇയാൾക്കെതിരായ മൊത്തം കേസുകളുടെ എണ്ണം ആറായി. രണ്ട് ഇരകളിൽ നിന്നും പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് വ‍്യക്തമാക്കി.

കേസിലെ മറ്റു പ്രതികളായ മഹേന്ദ്ര സിംഹൻ, ഭാര‍്യ ശാന്തി, മുൻ ജീവനക്കാരൻ കൈലാഷ് എന്ന് വിളിക്കുന്ന ഗണേഷൻ എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ ഉൾപ്പെടുന്ന പെൻഡ്രൈവ് കണ്ടെത്തിയതിനെത്തുടർന്നാണ് അന്വേഷണ ഉദ‍്യോഗസ്ഥർ ഇയാൾക്കെതിരേ കേസെടുത്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ചുനൽകിയതിനും വീരമണയെ സഹായിക്കുകയും ചെയ്തതിന് ഇയാളുടെ വാഹന ഡ്രൈവർമാരായ പാർഥിപൻ, ലാസർ‌, ബാബു എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവർ നിലവിൽ പുഴൽ സെൻട്രൽ ജയിലിലാണ് കഴിയുന്നത്. അതേസമയം, വീരമണിയുടെ വസതികളിൽ പൊലീസ് പരിശോധന നടത്തുകയും ചില രേഖകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.