ബെന്നി ജോസഫ്
കോതമംഗലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ച് കോടതി. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ് ശിക്ഷിച്ചത്. പോക്സോ കേസുകൾ വിചാരണ നടത്തുന്ന മൂവാറ്റുപുഴയിലെ പ്രത്യേക കോടതിയുടേതാണ് വിധി. 2021 ജൂലൈയിൽ ആയിരുന്നു സംഭവം.
പോത്താനിക്കാട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ആർ.ജമുന ഹാജരായി.