15 വയസുകാരിയെ 17 വയസുകാരൻ തോക്കുചൂണ്ടി പീഡിപ്പിച്ചു

 
Representative Image
Crime

15 വയസുകാരിയെ 17 വയസുകാരൻ തോക്കുചൂണ്ടി പീഡിപ്പിച്ചു

ഗ്രാമവാസിയായ 17 വയസുകാരൻ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി തോക്കുചൂണ്ടി പീഡിപ്പിക്കുകയായിരുന്നു

Sarath Nath MS

അമേഠി: ഉത്തർപ്രദേശിൽ 15 വയസുകാരിയെ പ്രായപൂർത്തിയാകാത്ത ആൾ വീട്ടിൽ അതിക്രമിച്ച് കയറി തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു. അമേഠിയിലാണ് സംഭവം.

17 വയസുകാരനാണ് കൃത്യം നടത്തിയത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയി. ഒക്റ്റോബർ മൂന്നിന് പുലർച്ചെ 1.30നാണ് കേസിനാസ്പദമായ സംഭവം. ഗ്രാമവാസിയായ 17 വയസുകാരൻ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി തോക്കുചൂണ്ടി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ എത്തിയപ്പോൾ സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.