അതി ഹാങ്മ സുബ്ബ, പുർബ ലെപ്ച

 
Crime

കാമുകിക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം; ബെംഗളൂരുവിൽ 22 കാരിയെ കുത്തിക്കൊന്നു

ബെംഗളൂരുവിലെ ഒരു സലൂണിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തു വരുകയായിരുന്നു അതി ഹാങ്മ

Aswin AM

ബെംഗളൂരു: വാക്കു തർക്കത്തിന്‍റെ പേരിൽ 22 കാരിയെ കാമുകന്‍ കുത്തിക്കൊന്നു. സിക്കിം സ്വദേശിനിയായ അതി ഹാങ്മ സുബ്ബ (22) ആണ് കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ ഒരു സലൂണിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തു വരുകയായിരുന്നു അതി ഹാങ്മ.

പ്രതിയായ പുർബ ലെപ്ചയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാർജിലിങ് സ്വദേശിയും ഹോട്ടൽ വെയിറ്ററുമായിരുന്ന പുർബയും അതി ഹാങ്മയും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു.

അടുത്തിടെയാണ് ഇരുവരും ബെംഗളൂരുവിൽ വാടകയ്ക്ക് താമസം ആരംഭിച്ചത്. ബെല്ലൻഡൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഡൊഡ്ഡകണ്ണഹള്ളിയിലായിരുന്നു ഇരുവരും താമസം. അതി ഹാങ്മയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പുർബ സംശയിച്ചിരുന്നു.

ഇതേത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും വ‍്യക്തമാകുന്നത്. തർക്കത്തിനിടെ അടുക്കളയിലുണ്ടായിരുന്ന കത്തി കൊണ്ട് കറുത്ത് അറുത്തായിരുന്നു അരും കൊല. കേസിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

4 ദിവസം ബാങ്ക് പണിമുടക്ക്, 9 ദിവസം അടഞ്ഞു കിടക്കും; അവധി കൂട്ടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

പഞ്ചാബിലെയും ഗുജറാത്തിലെയും സ്കൂളുകൾ തമ്മിൽ താരതമ‍്യം ചെയ്യാൻ ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാൾ

ശ്രീലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി പ്രസിദ്ധ് കൃഷ്ണ; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ പിടിമുറുക്കുന്നു

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ‍്യാർഥികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ഫഡ്നാവിസിന് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി

പ്രിയദർശിനി ബസുകൾക്കെതിരേ ആക്രമണം; ചില്ലുകൾ തകർത്ത് അജ്ഞാതർ