വീട്ടിൽ ഉറങ്ങിക്കിടന്ന ദമ്പതികൾ ഷോക്കേറ്റു മരിച്ചു

 
Crime

വീട്ടിൽ ഉറങ്ങിക്കിടന്ന ദമ്പതികൾ വൈദ്യുതാഘാതമേറ്റു മരിച്ചു; ഒപ്പമുണ്ടായിരുന്ന 4 കുട്ടികൾ രക്ഷപ്പെട്ടു

മുറിയിലുണ്ടായിരുന്ന ഇസ്തിരി പെട്ടിയിലേക്ക് ഇലക്‌ട്രിക് വയർ പൊട്ടിവീഴുകയും അതിൽ നിന്ന് ദമ്പതികൾക്ക് ഷോക്കേൽക്കുകയും ചെയ്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം

Sarath Nath MS

ആഗ്ര: വീട്ടിനകത്ത് ഉറങ്ങുകയായിരുന്ന ദമ്പതികൾക്ക് വൈദ്യുതാഘാതമേറ്റു ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന ഇവരുടെ നാലു കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉത്തർപ്രദേശിലെ ആഗ്രയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.

ജഗദീഷ് (40), ഭാര്യ ശാഷി (35) എന്നിവരാണ് മരിച്ചത്. വീട്ടിനകത്തെ മുറിയിൽ കുട്ടികൾക്കൊപ്പം ഇരുവരും ഉറങ്ങവേയാണ് വൈദ്യുതാഘാതമേറ്റത്. പലവ്യജ്ഞന കട നടത്തുന്ന ജഗദീഷ് രാത്രി 11നാണ് വീട്ടിൽ എത്തിയത്. തുടർന്ന് ഭാര്യയ്ക്കും മക്കൾക്കൊപ്പം മുറിയിൽ കിടന്നുറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മുറിയിലുണ്ടായിരുന്ന ഇസ്തിരി പെട്ടിയിലേക്ക് ഇലക്‌ട്രിക് വയർ പൊട്ടിവീഴുകയും അതിൽ നിന്ന് ദമ്പതികൾക്ക് ഷോക്കേൽക്കുകയും ചെയ്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ദമ്പതികളിൽ നിന്ന് അൽപ്പം മാറിക്കിടന്നതിൽ കുട്ടികൾ ഷോക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഷംഷാബാദ് പൊലീസ് കേസെടുത്തു.

അയോധ്യ രാമക്ഷേത്ര കൊള്ള: മാധ്യമപ്രവർത്തകനെതിരായ എഫ്ഐആർ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

"ഒരു തുള്ളി എണ്ണപോലും പുറത്തേക്ക് പോകില്ല, ഹോർമുസ് കടലിടുക്ക് അടയ്ക്കും", കടുത്ത പ്രഖ്യാപനവുമായി ഇറാൻ

സ്ത്രീകൾക്ക് കൂടുതൽ സൗജന്യ ബസ് യാത്ര, മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ; വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്

പെരുമ്പാവൂരിൽ ടിപ്പർ ലോറിയിടിച്ച് ഏഴുവയസുകാരന് ദാരുണാന്ത്യം

ചെന്നൈയ്ക്ക് സമീപം പുതിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് തമിഴ്നാട്