ഷഫീഖ്

 
Crime

നട്ടപ്പാതിരക്ക് മദ്യവിതരണം; 'ആക്ഷൻ ഹീറോ ബിജു' താരം അറസ്റ്റിൽ

മദ്യവിൽപനയിലൂടെയാണ് അൽകു എന്ന പേര് ഷഫീഖിന് ലഭിച്ചത്.

നീതു ചന്ദ്രൻ

കൊച്ചി: അർധരാത്രിയിൽ അനധികൃതമായി മദ്യം വിതരണം ചെയ്ത കേസിൽ സിനിമാ താരം അൽകു എന്നറിയപ്പെടുന്ന തിരൂരങ്ങാടി സ്വദേശി ഷഫീഖ് അറസ്റ്റിൽ. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെയാണ് ഷഫീഖ് ശ്രദ്ധേയനായത്. ഇയാളുടെ കൈയിൽ നിന്ന് 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം ഉൾപ്പെടെ 52 ലിറ്റർ മദ്യം പിടിച്ചെടുത്തു. എറണാകുളത്ത് രാത്രി 12 മണിക്കു ശേഷം ആവശ്യക്കാർക്ക് കാറിൽ മദ്യം എത്തിച്ചു കൊടുക്കുകയാണ് അൽകു ചെയ്തിരുന്നത്. എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

മദ്യവിൽപനയിലൂടെയാണ് അൽകു എന്ന പേര് ഷഫീഖിന് ലഭിച്ചത്. അനുശ്രീ അഭിനയിച്ച ഓട്ടോർഷ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇയാൾ ജൂനിയർ ആർട്ടിസ്റ്റായി എത്തിയിട്ടുണ്ട്.

പെറ്റി അടിക്കുന്നതിനിടെ പൊലീസുകാരനൊപ്പം സെൽഫീ എടുത്തതോടെയാണ് അൽകു സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായത്. ഇതേ തുടർന്നാണ് സിനിമകളിലും അവസരം ലഭിച്ചത്.

ഡൽഹിയിൽ എച്ച് 1 എൻ 1 കേസുകൾ വർധിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്

''രാജ‍്യത്തെ വിഭജിക്കുന്ന നയങ്ങളാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്''; വിമർശനവുമായി എസ്എഫ്ഐ നേതാവ്

സ്കൂൾ പരിശോധനയ്‌ക്കെത്തിയ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് സിജെപി

രാഹുൽ ഗാന്ധിയുടെ സമരം വിജയം; വിദ‍്യാർഥികൾക്കെതിരായ പെല്ലറ്റ് ഗൺ ആക്രമണത്തിൽ എഫ്ഐആർ ഇട്ടു

മുഖ‍്യമന്ത്രിയെ നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്‌ലാമിയും ലീഗും; പൂക്കിയല്ല രാജ‍്യദ്രോഹിയായ പോക്കിരിയാണെന്ന് അബ്ദുള്ളക്കുട്ടി