പ്രതീകാത്മക ചിത്രം

 
Crime

ഡൽഹി വിമാനത്താവളത്തിൽ ചന്ദനമരവുമായി അഫ്ഗാൻ പൗരൻ പിടിയിൽ

11 ചെറിയ പെട്ടികളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനമരക്കഷണങ്ങൾ

Sarath Nath MS

ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചന്ദനമരക്കഷണങ്ങളുമായി അഫ്ഗാൻ പൗരനെ സിഐഎസ്എഫ് പിടികൂടി. വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിലാണ് സംഭവം.

കാബൂളിലേക്ക് പോകാനിരുന്ന യാത്രക്കാരന്‍റെ ഹാൻഡ് ബാഗേജ് പരിശോധിച്ചപ്പോഴാണ് ചന്ദനം കണ്ടെത്തിയത്. 11 ചെറിയ പെട്ടികളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനമരക്കഷണങ്ങൾ. തുടർന്ന് യാത്രക്കാരനെ കസ്റ്റഡിയിൽ എടുക്കുകയും ചന്ദനമരക്കഷണങ്ങൾ കസ്റ്റംസ് അധികൃതർക്ക് കൈമാറുകയും ചെയ്തു. യാത്രക്കാരന്‍റെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.

1992ലെ വിദേശ വ്യാപാര വികസന-നിയന്ത്രണ നിയമ പ്രകാരം ഏതു രൂപത്തിലുള്ള ചന്ദനവും കയറ്റുമതി ചെയ്യുന്നത് ഡയറക്റ്ററേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് നിരോധിച്ചിട്ടുണ്ടെന്ന് സിഐഎസ്എഫ് വക്താവ് പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ ജയിലിൽ അടയ്ക്കണം; ബാലറ്റ് പേപ്പർ ഉപയോഗിച്ച് വീണ്ടും വോട്ടെടുപ്പ് നടത്തണം: ഉദ്ധവ് താക്കറെ

സിക്കിമിൽ സർക്കാർ ജീവനക്കാർക്ക് ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ; ഒക്റ്റോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ 40 ലക്ഷം രൂപ സമ്മാനിച്ച് അങ്കമാലിക്കാരൻ

17കാരിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല എഐ വീഡിയോ; യുവാവിനെതിരേ കേസ്

ഏഷ‍്യൻ ഗെയിംസിലെ സ്വർണ മെഡൽ നേട്ടം; കൗമാര താരത്തിന് ലക്ഷങ്ങൾ പാരിതോഷികം പ്രഖ‍്യാപിച്ച് വിജയ് സർക്കാർ