കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ച മൂന്ന് തടവുകാർക്കെതിരേ കേസ്

 
Crime

കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചെന്ന് ആരോപണം; മൂന്ന് തടവുകാർക്കെതിരേ കേസ്

തടവുകാരായ വിഷ്ണു, ആദർശ് ചന്ദ്രശേഖർ, ബ്രഹ്മജിത്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്

Sarath Nath MS

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന അസിസ്റ്റന്‍റ് പ്രിസൺ ഓഫീസറെ ആക്രമിച്ചെന്ന് ആരോപിച്ച് മൂന്ന് തടവുകാർക്കെതിരേ പൊലീസ് കേസെടുത്തു. സെപ്റ്റംബർ 22ന് വൈകിട്ട് അഞ്ചോടെ ജയിലിലെ പത്താം നമ്പർ ബ്ലോക്കിലാണ് സംഭവം.

തടവുകാരായ വിഷ്ണു, ആദർശ് ചന്ദ്രശേഖർ, ബ്രഹ്മജിത്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഉദ്യോഗസ്ഥനും വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. അസിസ്റ്റന്‍റ് പ്രിസൺ ഓഫീസർ സായിദ് അലി അജ്‌സൽ നൽകിയ നിർദേശങ്ങൾ അനുസരിക്കാൻ വിഷ്ണു വിസമ്മതിക്കുകയും ഉദ്യോഗസ്ഥനെ വാക്കാൽ അധിക്ഷേപിക്കുകയും ചെയ്തു. തുടർന്ന് കഴുത്തിൽ പിടിച്ച് ആക്രമിച്ച ഇയാൾ ഉദ്യോഗസ്ഥനെ നിലത്തേക്ക് തള്ളിയശേഷം ചവിട്ടുകയും ചെയ്തു.

മറ്റ് ജയിൽ ഉദ്യോഗസ്ഥർ അസിസ്റ്റന്‍റ് പ്രിസൺ ഓഫീസറെ രക്ഷിക്കാൻ ഇടപെട്ടപ്പോൾ ആദർശ് ചന്ദ്രശേഖരൻ, ബ്രഹ്മജിത്ത് എന്നീ പ്രതികൾ തടസപ്പെടുത്തുകയായിരുന്നു. തുടർന്ന് ജയിൽ സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരിച്ചുനൽകണമെന്ന് ആന്‍റോ അഗസ്റ്റിൻ‌ കോടതിയിൽ; തിരിച്ചുനൽകാൻ സാധിക്കില്ലെന്ന് പൊലീസ്

ചൈനയും അമെരിക്കയും എതിരാളികളല്ല, പങ്കാളികളാകണം: ഷി ജിൻപിങ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന്‍ 1,120 രൂപ കുറഞ്ഞു

ആത്മഹത്യ ചെയ്ത ഐഐടി ബോംബെ വിദ്യാർഥിയുടെ മാതാപിതാക്കളുമായി സംസാരിച്ച് രാഹുൽ ഗാന്ധി

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ജപ്പാനെ തകർത്ത് അഫ്ഗാനിസ്ഥാന് വിജയം