അലുവ അതുൽ കൊലക്കേസ്; ഒരു പ്രതി കൂടി പിടിയിൽ, പൊലീസിന് മൊഴി നൽകി ലിസ്റ്റിൻ സ്റ്റീഫൻ

 
Crime

അലുവ അതുൽ കൊലക്കേസ്; ലിസ്റ്റിൻ സ്റ്റീഫൻ പൊലീസിനു മൊഴി നൽകി

പ്രതികളെ ആരെയും തനിക്ക് അറിയില്ലെന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ പൊലീസിനെ അറിയിച്ചിരിക്കുന്നത്.

Aswin AM

കരുനാഗപ്പള്ളി: ഗുണ്ടാ നേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. കടത്തൂർ സ്വദേശി അജ്മലാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 13 ആയി. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ച സ്വിഫ്റ്റ് കാറിന്‍റെ ഉടമയാണ് അജ്മൽ. അലുവ അതുലിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതിലും ഇയാൾ പങ്കാളിയാണ്.

കൊലപാതകം നടക്കുമ്പോൾ ഇയാൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. ഗുണ്ടാ നേതാവ് ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായിരുന്നു അതുൽ.

അതേസമ‍യം, കേസുമായി ബന്ധപ്പെട്ട് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പൊലീസിന് മൊഴി നൽകി.

കേസിലെ പ്രതികൾ ലിസ്റ്റിൻ സ്റ്റീഫന്‍റെ ഉടമസ്ഥതയിലുള്ള ക്വാറിയിലെ തൊഴിലാളികളായിരുന്നു. പ്രതികളെ ആരെയും തനിക്ക് അറിയില്ലെന്നാണ് അദ്ദേഹം പൊലീസിനെ അറിയിച്ചിരിക്കുന്നത്.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു