അങ്കമാലിയിൽ പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; യുപി സ്വദേശി അറസ്റ്റിൽ

 

file image

Crime

അങ്കമാലിയിൽ പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; യുപി സ്വദേശി അറസ്റ്റിൽ

മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണ് പീഡനശ്രമത്തിന് ഇരയായതെന്നാണ് ലഭ്യമാകുന്ന വിവരം

Namitha Mohanan

അങ്കമാലി: അങ്കമാലിയിൽ വീട്ടിൽ കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി രാജേഷിനെ അങ്കമാലി പൊലീസാണ് പ്രതിയെ പിടികൂടിയത്. റെയിൽവേ സ്റ്റേഷന് സമീപം ശനിയാഴ്ചയായിരുന്നു സംഭവം.

മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണ് പീഡനശ്രമത്തിന് ഇരയായതെന്നാണ് ലഭ്യമാകുന്ന വിവരം. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ തടഞ്ഞുവച്ച് പൊലീസിലേൽപ്പിച്ചത്.

പ്രതിയെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. ഇയാൾ എത്രനാളായി കേരളത്തിൽ എത്തിയിട്ട്, എവിടെയാണ് ജോലി ചെയ്യുന്നത്, മുൻപ് ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.

"വി. കുഞ്ഞിക്കൃഷ്ണൻ പാർട്ടി വിരുദ്ധരുടെ കൈയിലെ കോടാലിയായി, വഴിതെറ്റിപ്പോയവർ തിരിച്ചുവരണം": പിണറായി വിജയൻ

വേളാങ്കണ്ണി കൊടിയേറ്റിനിടെ ഹീലിയം ബലൂൺ പൊട്ടിത്തെറിച്ചു, രണ്ടുപേർക്ക് പരുക്ക്

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

450 പുലികളുടെ വിളയാട്ട്, തൃശൂരിനെ ആവേശത്തിലാക്കി പുലികളി

വില 10 കോടി, 12 കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ; സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ട