വൃന്ദാവനിൽ വീണ്ടും അസ്വാഭാവിക മരണം; ഇത്തവണ മരിച്ചത് വിദേശി

 
Crime

വൃന്ദാവനിൽ വീണ്ടും അസ്വാഭാവിക മരണം; ഇത്തവണ മരിച്ചത് വിദേശി

കോസ്റ്ററിക്കൻ സ്വദേശിയായ ജെറോഡോ എൻറിക്വ (60) ആണ് മരിച്ചത്

Sarath Nath MS

മഥുര: ഉത്തർപ്രദേശിലെ മഥുരയിലുള്ള ചരിത്ര നഗരമായ വൃന്ദാവനിൽ വിദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. കോസ്റ്ററിക്കൻ സ്വദേശിയായ ജെറോഡോ എൻറിക്വ (60) ആണ് മരിച്ചത്.

വൃന്ദാവനിലെ രമൻ റെട്ടി മേഖലയിലെ 'റഷ്യൻ ബിൽഡിങ്' എന്ന കെട്ടിടത്തിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇയാളുടെ മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ പരിസരവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോസ്റ്ററിക്കൻ എംബസിയുമായി ബന്ധപ്പെട്ട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

അടുത്തിടെയാണ് വൃന്ദാവനിൽ ആത്മീയ ഗുരു പ്രേമാനന്ദ് മഹാരാജിന്‍റെ അനുയായി മരിച്ചത്. വൃന്ദാവനിലെ ഗുരു കൃപാ കുഞ്ച് ആശ്രമത്തിലെ കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് വീണാണ് മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയായ 25 വയസുകാരനായ ദീപക് ലോധി എന്ന അനുയായി മരിച്ചത്. സംഭവത്തിൽ പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.