പ്രതീകാത്മക ചിത്രം

 
Crime

കീറിയ കറൻസി നോട്ട് സ്വീകരിക്കാത്തതിനെച്ചൊല്ലി മർദനം; ഡൽഹിയിൽ ഡെലിവറി ബോയി ജീവനൊടുക്കി

സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോ ‌ചിത്രീകരിച്ച ശേഷം വിഷം കഴിക്കുകയായിരുന്നു

Sarath Nath MS

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിൽ കീറിയ കറൻസി നോട്ട് സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് രണ്ട് പേർ മർദിച്ചെന്നാരോപിച്ച് വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ വിഷം കഴിച്ച ഡെലിവറി ബോയി മരിച്ചു. സമീർ ഹുസൈനാണ് (24) ആണ് മരിച്ചത്. സംഭവത്തിൽ രാകേഷ് എന്ന ബണ്ടി (30), രാംപാൽ സിങ് (65) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒക്റ്റോബർ നാലിന് രാത്രിയാണ് ഈസ്റ്റ് വിനോദ് നഗർ സ്വദേശികളായ രണ്ട് പേർ സമീറിനെ മർദിച്ചത്. കീറിയ കറൻസി നോട്ട് സ്വീകരിക്കാൻ വിസമ്മതിച്ചതിനെച്ചൊല്ലിയായിരുന്നു മർദനം. മർദനത്തിന് പിന്നാലെ സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോ സമീർ ചിത്രീകരിച്ചു. ഇതിനുപിന്നാലെ വിഷം കഴിക്കുകയായിരുന്നു.

ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമീർ ഒക്റ്റോബർ 20ന് ചികിത്സയിലിരിക്കേ മരിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം അടക്കം ചുമത്തിയാണ് കല്യാൺപുരി പൊലീസ് പ്രതികൾക്കെതിരേ കേസെടുത്തത്.