അശ്വതി അച്ചു

 
Crime

അശ്വതി അച്ചു പിടിയിൽ; അറസ്റ്റ് അമ്മയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച കേസിൽ

ഇടമുളയ്ക്കൽ സ്വദേശിയായ അമ്മ രാധാമണിയുമായി സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായിരുന്നു

MV Desk

കൊല്ലം: അമ്മയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതി അശ്വതി അച്ചു അറസ്റ്റിൽ. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് അശ്വതിയെ പിടികൂടിയത്. കേസിൽ അശ്വതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസിലെ ഒന്നാം പ്രതിയും അശ്വതിയുടെ മകളുമായ അമൃത(18) നേരത്തേ അറസ്റ്റിൽ ആയിരുന്നു. കഴിഞ്ഞ മാസം 26നാണ് കേസിനാസ്പദമായ സംഭവം.

ഇടമുളയ്ക്കൽ സ്വദേശിയായ അമ്മ രാധാമണിയുമായി സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് സിറ്റ് ഔട്ടിൽ ഇരുന്നിരുന്ന രാധാമണിയുടെ ദേഹത്തേക്ക് അപ്രതീക്ഷിതമായി അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു.

61കാരിയായ രാധാമണിയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിളച്ച വെള്ളം മുത്തശ്ശിയുടെ ദേഹത്തേക്ക് ഒഴിക്കാൻ നിർദേശിച്ചത് അമ്മയാണെന്നാണ് അമൃത പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഹണി ട്രാപ് അടക്കമുള്ള കേസുകളിൽ പ്രതിയാണ് പിടിയിലായ അശ്വതി അച്ചു.