പാലക്കാട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം 2 പേർക്ക് കുത്തേറ്റു

 
file
Crime

പാലക്കാട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം 2 പേർക്ക് കുത്തേറ്റു

ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറി അർഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്

Aswin AM

പാലക്കാട്: ഒറ്റപ്പാലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള രണ്ടു പേർക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറി അർഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്. രാഷ്ട്രീയ വൈരാഗ‍്യം മൂലമുള്ള സംഘർഷമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. അർഷിദിനെയും പ്രശാന്തിനെയും വാണിയംകുളത്തെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ കൂടാതെ അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

മാസപ്പടിക്കേസിൽ വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണത്തിന് സാധ‍്യത; സർക്കാരിന്‍റെ അന്വേഷണ തീരുമാനം ഉടൻ

ഗണപതി പന്തലില്‍ വൈദ്യുതാഘാതം; എട്ടു വയസുകാരിയടക്കം രണ്ട് പേര്‍ മരിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ, കേരളത്തിന് അഭിമാനമായി വിദർശ വിനോദ്

സുഹൃത്തുക്കളുടെ വാഹനം ഇനിയും ഉപയോഗിക്കും, തടയാൻ എന്‍റെ വാഹനത്തിൽ 'വ്യാജവാഴക്കുല' ഇല്ലല്ലോ; കെ.എം. ഷാജി

എസ്എസ്എൽസി പരീക്ഷയിലെ മിനിമം മാർക്ക് ഈ വർഷം നടപ്പാക്കില്ല, പഴയ രീതി തുടരാൻ തീരുമാനം