ചന്ദനമരം വെട്ടി വിൽക്കാൻ ശ്രമം; 25,000 രൂപ വീതം പിഴ

 
Crime

ചന്ദനമരം വെട്ടി വിൽക്കാൻ ശ്രമം; 25,000 രൂപ വീതം പിഴ

ഈരട്ടി വനമേഖലയ്ക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നാണ് ഇരുവരും ചന്ദനം വെട്ടാൻ നോക്കിയത്.

നീതു ചന്ദ്രൻ

ഈറോഡ്: സ്വകാര്യ ഭൂമിയിലെ ചന്ദനമരം വെട്ടി വിൽക്കാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. തിരുച്ചിറപ്പിള്ളി ജില്ലയിലെ സെന്തിൽകുമാർ (35), ലോഗ്‌നാഥൻ(27) എന്നിവരാണ് വനംവകുപ്പിന്‍റെ പിടിയിലായത്. ഈരട്ടി വനമേഖലയ്ക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നാണ് ഇരുവരും ചന്ദനം വെട്ടാൻ നോക്കിയത്.

സ്ഥലത്തിന്‍റെ ഉടമയാണ് അയൽക്കാരുടെ സഹായത്തോടെ ഇരുവരെയും പിടികൂടി വനംവകുപ്പിനെ ഏൽപ്പിച്ചത്. വനം വകുപ്പാണ് ഇരുവർക്കും 25,000 രൂപ വീതം പിഴ വിധിച്ചത്.

നീറ്റ്; രാധാകൃഷ്ണൻ സമിതി ശുപാർശകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് സുപ്രീം കോടതി

വ്യാജ മദ്യം കഴിച്ച് ഗുജറാത്തിൽ രണ്ട് പേര്‍ മരിച്ചു; 19 പേര്‍ ആശുപത്രിയില്‍

സുതാറിന് 10 വിക്കറ്റ്; ഇന്ത്യക്ക് 165 റൺസ് വിജയം

തീവ്ര ന്യൂനമർദം; ഞായറാഴ്ച വരെ മഴ, വിവിധ ജില്ലകളിൽ യെലോ അലർട്ട്

ലണ്ടനിലെ തെംസ് നദിയിൽ ഗംഗാ ആരതി നടത്തും; പൂക്കളും തിരികളുമൊഴുക്കില്ല