യുവതി കുളിക്കുന്നത് പകർത്താൻ ശ്രമം, മൊബൈൽ ഫ്ലാഷ് ‌മിന്നിയതോടെ പിടിയിലായി; എസ്എഫ്ഐ നേതാവിനെതിരേ പരാതി

 

freepik.com

Crime

യുവതി കുളിക്കുന്നത് പകർത്താൻ ശ്രമം, മൊബൈൽ ഫ്ലാഷ് ‌മിന്നിയതോടെ പിടിയിലായി; എസ്എഫ്ഐ നേതാവിനെതിരേ പരാതി

MV Desk

കണ്ണൂർ: യുവതി കുളിക്കുന്നത് മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചുവെന്ന് ആരോപണം. എസ്എഫ്ഐ നേതാവ് കെ.നവനീതിനെതിരേ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി യുവതിയുടെ കുടുംബം. ആഭ്യന്തര മന്ത്രി പരാതി ഡിജിപിക്ക് കൈമാറി. ഓഗസ്റ്റ് 20നാണ് പരാതിക്കാസ്പദമായ സംഭവം.

യുവതി വീട്ടിൽ കുളിക്കുന്നതിനിടെ നവനീത് മൊബൈൽ ഫോണിൽ ദൃശ്യം പകർത്താൻ ശ്രമിച്ചുവെന്നും മൊബൈലിലെ ഫ്ലാഷ് മിന്നിയതോടെ യുവതി ബഹളം വച്ചുവെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് പൊലീസിൽ പരാതി നൽകിയെങ്കിലും നിസാര വകുപ്പു മാത്രം ചുമത്തി കേസെടുത്ത ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടുവെന്നും ആരോപണമുണ്ട്.

ക്രമക്കേടിനെതിരേ പ്രതിഷേധിച്ചു; നാല് വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത് ജാമിയ മില്ലിയ സർവകലാശാല

ക‍്യാപ്റ്റൻസിയുമില്ല, ബാറ്റ് ചെയ്യാനും അറിയില്ല; ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനത്തിനു പിന്നാലെ ബാബർ അസമിന് രൂക്ഷ വിമർശനം

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; മമതാ ബാനർജിക്കെതിരേ കേസ്

കോഴിക്കോട് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ചത് ഭരണഘടനാപരമായി ക്രിമിനൽ കുറ്റം; കേസെടുക്കാൻ മോദി ഉത്തരവിടണമെന്ന് രാഹുൽ ഗാന്ധി