Crime

ജെഎൻയു ക്യാംപസിൽ വിദ്യാർഥിനികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

സ്റ്റുഡന്‍റ് യൂണിയന്‍റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

MV Desk

ന്യൂഡൽഹി: ജെഎൻയു ക്യാംപസിൽ നിന്നും വിദ്യാർഥിനികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മദ്യപിച്ച് കായംപസിനകത്തേക്ക് കാറുമായെത്തിയവരാണ് പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. സ്റ്റുഡന്‍റ് യൂണിയന്‍റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ബുധനാഴ്ച രാത്രിയാണ് സംഭവം. വെള്ള സ്വിഫ്റ്റ് കാറിൽ എത്തിയവരാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് സ്റ്റുഡന്‍റ്സ് യൂണിയൻ പരാതിയിൽ പറയുന്നു. ക്യാംപസിനുള്ളിലെ സുര‍ക്ഷാ വീഴ്ചയാണ് അതിനു പിന്നിലെന്ന് എബിവിപി ആരോപിച്ചു.

അതേസമയം, പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളെന്ന് സംശയിക്കുന്നവർ സർവ്വകലാശാലയിലെ വിദ്യാർഥികളല്ലെന്നും പൊലീസ് പറഞ്ഞു.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍