കണ്ണൂർ സെൻട്രൽ ജയിൽ

 

file

Crime

ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ അടക്കം 3 പേർക്കെതിരേ കേസ്

കണ്ണൂർ ടൗൺ പൊലീസിന്‍റേതാണ് നടപടി

Aswin AM

കണ്ണൂർ: കണ്ണൂർ സെൻട്രൽ‌ ജയിലിനകത്തേക്ക് ഹാഷിഷ് ഓ‍യിൽ കടത്താൻ ശ്രമിച്ച സംഭവത്തിൽ തടവുകാരൻ അടക്കം മൂന്നു പേർക്കെതിരേ കേസെടുത്തു. കണ്ണൂർ ടൗൺ പൊലീസിന്‍റേതാണ് നടപടി. ചെരിപ്പിനുള്ളിൽ രഹസ‍്യമായി ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താനായിരുന്നു ശ്രമം. എന്നാൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇവ കണ്ടെത്തുകയായിരുന്നു.

സന്ദർശകനെന്ന വ‍്യാജേന തടവുകാരനെ കാണാൻ വേണ്ടിയാണ് രണ്ടംഗ സംഘം ജയിലിലെത്തിയത്. ഇവർ ഫോൺ‌ മുഖേനയാണ് ആശയവിനിമയം നടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിച്ചിട്ടുണ്ട്. നേരത്തെയും ഇത്തരത്തിൽ ലഹരിവസ്തുക്കൾ ജയിലിലേക്ക് കടത്താൻ ശ്രമം നടന്നതായി വിവിധ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സമാന സംഭവങ്ങൾ വീണ്ടുമുണ്ടായിരിക്കുന്നത്.