Attempt to trespass to Ezhimala Naval Academy Kashmir native arrested 
Crime

ഏഴിമല നാവിക അക്കാദമിയിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമം; കശ്മീര്‍ സ്വദേശി അറസ്റ്റില്‍

ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

MV Desk

കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ മതിയായ രേഖകൾ ഇല്ലാതെ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച കശ്മീര്‍ സ്വദേശി അറസ്റ്റില്‍. ഷെയ്ഖ് മുഹമ്മദ് മുർത്താസ (21) ആണ് അറസ്റ്റിലായത്. മുംബൈി വിദ്യാര്‍ഥിയാണെന്നാണ് ഇയാള്‍ പറയുന്നത്. ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.

12 മണിയോടെ നാവിക അക്കാദമിയില്‍ എത്തിയ ഇയാള്‍ ഗേറ്റ് വഴി അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയ ഇയാളെ പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.